വീട് 'മിനി റെയിൽവേ സ്റ്റേഷൻ'; മാസ്റ്ററാവാൻ കൊതിച്ച് അശ്വിൻ

arjun-31
SHARE

ഒരു റയില്‍വേ സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുറി എങ്ങനെയാണോ അതേപടി  വീട്ടില്‍ പുനസൃഷ്ടിച്ചിരിക്കുകയാണ് യുവാവ്. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിയായ അശ്വിനാണ് സ്റ്റേഷന്‍ മാസ്റ്ററാകാന്‍ കൊതിച്ച് ഇങ്ങനെ വീട് റയില്‍വേ സ്റ്റേഷനാക്കിയ ആള്‍. 

ഇതൊരു റയില്‍വേ സ്റ്റേഷന്‍ അല്ല. ബീ കോം വിദ്യാര്‍ഥിയുടെ കിടപ്പുമുറിയാണ്. ഏതൊക്കെ ട്രാക്കിലൂടെ ട്രെയിന്‍ വരുന്നുണ്ടെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് അറിയാന്‍ കഴിയുന്ന സംവിധാനമാണിത്. റയില്‍വേ സ്റ്റേഷനിലെ ഏതു ട്രാക്കിലൂടെ ട്രെയിന്‍ പോകണമെന്നും ഇതുവഴി തീരുമാനിക്കും. അടുത്ത സ്റ്റേഷനില്‍ ട്രെയിന്‍ വന്നാല്‍ ഉടനെ ഫോണ്‍ വരും. ഇങ്ങനെയുള്ള ഫോണ്‍ കോളുകള്‍ വരെ ഇവിടെ സജ്ജമാണ്.

വിസില്‍, പച്ച, ചുവപ്പ് കൊടികള്‍ തുടങ്ങി സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലെ പെട്ടികള്‍ വരെ അതേപ്പടി ഒരുക്കി. ചെറുപ്പത്തില്‍ റയില്‍വേ സ്റ്റേഷനില്‍ പോയപ്പോള്‍ മനസില്‍ ഉദിച്ച മോഹമാണ് സ്റ്റേഷന്‍ മാസ്റ്ററുടെ കസേര. ഈ ജോലി കിട്ടാന്‍ റയില്‍വേ പരീക്ഷയ്ക്കായി തയാറെടുക്കുകയാണ് അശ്വിന്‍. നിലവില്‍ ബീകോം വിദ്യാര്‍ഥിയാണ്. അധ്യാപകനായ അച്ഛന്റെ പൂര്‍ണ പിന്തുണയുണ്ട്. അമ്മയും സഹോദരനും പ്രോല്‍സാഹിപ്പിച്ചതോടെ ആത്മവിശ്വാസമായി. 

ട്രെയിന്‍ അനൗണ്‍സ്മെന്‍റ് വരെയുണ്ടായിരുന്നു ഒരുസമയത്ത്. ലോക്ഡൗണ്‍ തുടങ്ങിയ ശേഷം അത് ഉപേക്ഷിച്ചു. സ്റ്റേഷന്‍ മാസ്റ്ററുടെ ഡ്യൂട്ടി ടൈം എത്രയാണോ അത്രയും സമയം അശ്വിന്‍ ഈ മുറിയില്‍തന്നെ കാണും. വെള്ള യൂണിഫോം ധരിച്ച്. ചെറുപ്പത്തില്‍ കണ്ടുതുടങ്ങിയ സ്വപ്നം പൂവണിയാനുള്ള കഠിന പ്രയത്നത്തിലാണ് അശ്വിന്‍.

MORE IN CENTRAL
SHOW MORE
Loading...
Loading...