കുത്തനെ വിലയിടിഞ്ഞ് കാപ്പിയും കുരുമുളകും; ആശങ്കയിൽ കർഷകർ

pepper-18
SHARE

ഇളവുകൾ നൽകിയെങ്കിലും വിളകൾക്ക് ന്യായവില ലഭിക്കുമോ എന്ന ആശങ്കയിൽ കർഷകർ. ലോക്ഡൗണിന് പിന്നാലെ കുരുമുളക്, കാപ്പി എന്നിവയുടെ വില കുത്തനെ ഇടിഞ്ഞു.  വ്യാപാരികളുടെ  സാമ്പത്തിക പ്രതിസന്ധിയും വിളകൾ വിറ്റഴിക്കാൻ കാത്തിരിക്കുന്ന കർഷകർക്ക് തിരിച്ചടിയാകും.

വിറ്റഴിക്കാനാകാതെ കൂട്ടിവെച്ച വിളകൾ തിങ്കളാഴ്‌ചകളിൽ കർഷകർക്ക് പുറത്തിറക്കാം. ആശ്വാസമുണ്ട് അതിലുപരി ആശങ്കയും.  നിലവിലെ സ്ഥിതിയിൽ ന്യായവില പോലും പ്രതീക്ഷയില്ല. ഇളവുകൾ നൽകാൻ വൈകിയതും കർഷകർക്ക് തിരിച്ചടിയായി. പട്ടിണി കിടക്കാതിരിക്കാൻ തുച്ഛമായ വിലക്ക് വിളകൾ വിറ്റഴിക്കേണ്ടി വന്നു. കർഷകരെ സംരക്ഷിക്കാനെങ്കിൽ ചൂഷണം ഒഴിവാക്കി ന്യായവില ഉറപ്പാക്കാനുള്ള നടപടികൂടി സർക്കാർ സ്വീകരിക്കണം. 

MORE IN CENTRAL
SHOW MORE
Loading...
Loading...