വിദ്യാര്‍ഥിനിക്ക് വീട് നിര്‍മിച്ച് നല്‍കി സഹപാഠികൾ

shilpa-gopalakrishnan
SHARE

നിര്‍ധന കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ഥിനിക്ക് വീട് നിര്‍മിച്ച് നല്‍കി തൃപ്പൂണിത്തുറ സംസ്കൃത കോളജ് വിദ്യാര്‍ഥികള്‍ മാതൃകയാകുന്നു. കോളജിലെ എന്‍.എസ്.എസ് യൂണിറ്റാണ് ബി.എ സംസ്കൃതം അവസാനവര്‍ഷ വിദ്യാര്‍ഥിയായ ശില്‍പ ഗോപാലകൃഷ്ണന് വീട് നിര്‍മിച്ച് നല്‍കുന്നത്. 

ഒരു മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിഞ്ഞിരുന്ന ശില്‍പയ്ക്കും കുടുംബത്തിനും ഇനി സമാധാനത്തിന്റെ നാളുകളാണ്. ഒപ്പം അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സഫലമായ സന്തോഷവും. കോളജിലെ അധ്യാപകനായ അനില്‍ കുമാറാണ് നിര്‍ധന കുടുംബത്തിന്റെ ആവശ്യമറിഞ്ഞ് സഹായമെത്തിക്കാന്‍ മുന്‍കൈയ്യെടുത്തത്. 

എന്‍.എസ്.എസ് യൂണിറ്റിന് പുറമേ ജനപ്രതിനിധികളടക്കം അംഗങ്ങളായ സംഘാടകസമിതിയും പണം സ്വരൂപിക്കുന്ന തിരക്കിലാണ്. എട്ടരലക്ഷത്തോളം രൂപയാണ് നിര്‍മാണചെലവ്. മാര്‍ച്ച് മാസത്തിനുള്ളില്‍ വീടുപണി പൂര്‍ത്തിയാക്കണമെന്നാണ് ലക്ഷ്യം. എം.എല്‍.എ ഹൈബി ഈഡന്‍ നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 

MORE IN CENTRAL
SHOW MORE