മാട്ടുപ്പെട്ടി അണക്കെട്ടില്‍ പുതിയ കുട്ടവഞ്ചികളെത്തി

munnar-tourism
SHARE

മൂന്നാറിലെ വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വേകി മാട്ടുപ്പെട്ടി അണക്കെട്ടില്‍ പുതിയ കുട്ടവഞ്ചികളെത്തി. കുറിഞ്ഞിപ്പൂക്കാലം മുന്നില്‍കണ്ട്് ഹൈഡല്‍ ടൂറിസം വകുപ്പാണ് വഞ്ചികളിറക്കിയത്. പൂക്കാലത്തിന് തുടക്കമാകുന്നതോടെ കൂടുതല്‍ വഞ്ചികള്‍ എത്തിക്കാനും പദ്ധതിയുണ്ട്. 

മാട്ടുപ്പെട്ടി എക്കോപോയന്റിലാണ് സഞ്ചാരികള്‍ക്കായി രണ്ട് കുട്ടവഞ്ചികള്‍ ഒരുക്കിയിട്ടുള്ളത്. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് മാട്ടുപ്പെട്ടി അണക്കെട്ടിന് സമീപമുള്ള എക്കോ പോയിന്റ്. ജലാശയത്തിന് ഇക്കരെ നിന്ന് ഉച്ചത്തില്‍ വിളിച്ച് പറയുന്നത് അതേശബ്ദത്തില്‍ അതേ ശബ്ദത്തില്‍ പ്രതിധ്വനിക്കും. അങ്ങനെ സ്ഥലത്തിന് എക്കോ പോയിന്റെന്ന് പേരും ലഭിച്ചു. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയതോടെ ഹൈഡല്‍ ടൂറിസം വകുപ്പ് ബോട്ടിങ് ആരംഭിച്ചു. ആദ്യം കരാറടിസ്ഥാനത്തില്‍ പെഡല്‍ ബോട്ടിങ് ആരംഭിച്ചു. സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെയാണ് കുട്ടവഞ്ചി സര്‍വീസും ആരംഭിച്ചത്. 

കുട്ടവഞ്ചികള്‍ക്ക് പുറണെ ഒന്‍പത് പെഡല്‍ബോട്ടുകളും മൂന്ന്് കയാക്കിങ് ബോട്ടുകളും ഇവിടെ സര്‍വീസ് നടത്തുന്നുണ്ട്. ഓഗസ്റ്റില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നതോടെ മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. ഇത് പരിഗണിച്ച് കൂടുതല്‍ ടൂറിസം പദ്ധതികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹൈഡല്‍ ടൂറിസം വകുപ്പ്. 

MORE IN CENTRAL
SHOW MORE