വൈറ്റില മേൽപാല നിർമാണം അശാസ്ത്രീയമെന്ന് ആരോപണം

Thumb Image
SHARE

വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം അശാസ്ത്രീയമെന്ന് ആരോപിച്ച് വൈറ്റില ജംക്്ഷന്‍ വികസന ജനകീയ സമിതി രംഗത്ത്. അഞ്ച് പ്രധാന റോ‍ഡുകള്‍ കൂട്ടിമുട്ടുന്ന ജംഗഷ്നില്‍ ഒരു മേല്‍പ്പാലം കൊണ്ടു മാത്രം ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ലെന്നാണ് വാദം. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ വൈകിട്ട് വൈറ്റില ജംക്്ഷനില്‍ മതപണ്ഡിതരുടെ സഹകരണത്തോടെ ശ്രദ്ധക്ഷണിക്കല്‍ പരിപാടി സംഘടിപ്പിക്കും. 

രണ്ട് പ്രധാന ആവശ്യങ്ങളാണ് വികസന സമിതിയംഗങ്ങള്‍ മുന്നോട്ട് വച്ചത്. മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വൈറ്റില ജംഗ്ഷന്‍ പൂര്‍ണ്ണമായും സിഗ്നല്‍ രഹിതമാക്കി മാറ്റുക, കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യപ്രദമാം വിധം മേല്‍പ്പാലം നിര്‍മ്മിക്കുക. നിര്‍ദ്ദിഷ്ട പാലത്തിന്റെ പ്ലാന്‍ അനുസരിച്ച് ഇവ രണ്ടും പ്രാവര്‍ത്തികമല്ല എന്നാല്‍ ചെറിയ ചില മാറ്റങ്ങളിലൂടെ ഇത് സാധ്യമാകുമെന്നാണ് വികസന സമിതിയംഗങ്ങള്‍ അവകാശപ്പെടുന്നത്. 

വൈറ്റില ജംഗഷ്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥാപനങ്ങള്‍ക്കെല്ലാം ഇതു മൂലം ബുദ്ധിമുട്ടനുഭവിക്കേണ്ടി വരും. അധികൃതരോട് പല തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തതിനാല്‍ നാളെ നടക്കുന്ന പ്രതിഷേധത്തില്‍ പ്രതീകാത്മകമായി ദൈവത്തിന് പരാതി നല്‍കാനാണ് സമിതിയംഗങ്ങളുടെ തീരുമാനം.

MORE IN CENTRAL
SHOW MORE