കുമളി പഞ്ചായത്തിൽ കൃഷി ഓഫീസറെ നിയമിക്കാതെ അവഗണന

kumali-krishibhavan
SHARE

കാർഷിക മേഖലയായ കുമളി പഞ്ചായത്തിൽ കൃഷി ഓഫീസറെ നിയമിക്കാതെ സർക്കാരിന്റെ അവഗണന. മൂന്ന് മാസമായി കൃഷി ഓഫിസർ ഇല്ലാത്തതിനാൽ കർഷകർക്കുളള ആനുകൂല്യങ്ങൾ മുടങ്ങി. കൃഷി വകുപ്പ് മന്ത്രിക്കുൾപ്പെടെ കർഷകർ പരാതി നൽകിയിട്ടും നിയമനം നടന്നില്ല. 

ഏലം, കുരുമുളക്, കാപ്പി, വാഴ എന്നിങ്ങനെ കാർഷിക വിളകളാൽ സമ്പന്നമാണ് കുമളി പഞ്ചായത്ത്. ഒരു കോടി പത്ത് ലക്ഷം രൂപയുടെ കാർഷിക വികസന പ്രവർത്തനങ്ങളാണ് 2017 - 2018 സാമ്പത്തിക വർഷം നടപ്പിലാക്കുന്നത്. ഈ പദ്ധതികൾക്കെല്ലം ചുക്കാൻ പിടിക്കേണ്ട കൃഷി ഓഫിസറുടെ കസേര മൂന്ന് മാസമായി ഒഴിഞ്ഞുകിടക്കുന്നു. ഇവിടെ ജോലി ചെയ്തിരുന്ന കൃഷി ഓഫിസർ സ്ഥലം മാറി പോയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പകരം ആളെ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ല. കർഷകർക്കുള്ള ആനുകൂല്യങ്ങൾ മുടങ്ങിയെന്ന് മാത്രമല്ല നഷ്ടപരിഹാരവും ലഭിച്ചില്ല. സ്ഥലം എംഎല്‍എയ്ക്കും വകുപ്പ് മന്ത്രിക്കും ഉള്‍പ്പെടെ പലതവണ പരാതി നല്‍കിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ക്കുപല തവണ പരാതി നൽകി എന്നിട്ടും കൃഷി വകുപ്പിന് കുലുക്കമില്ല. 

ഏറെ പ്രയോജനപ്പെടുന്ന വികസന പദ്ധതികൾ നിന്നു പോകുമെന്ന ആശങ്കയും കർഷകർക്കുണ്ട്. സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം ആരംഭിക്കാനാണ് തീരുമാനം. 

MORE IN CENTRAL
SHOW MORE