ശ്രവണശേഷിയില്ലാത്തവരുടെ കായികമേള: കേരള ടീമിനു സ്വീകരണം

Thumb Image
SHARE

ശ്രവണശേഷിയില്ലാത്തവരുടെ ദേശീയ കായിക മേളയിൽ ഓവറോൾ കിരീടം നേടിയ കേരള ടീമംഗങ്ങൾക്ക് ആലുവയിൽ സ്വീകരണം നൽകി. കാലടി മാണിക്യമംഗലം സെന്റ് ക്ലെയർ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളാണ് ആലുവയിൽ സ്വീകരണം ഏറ്റുവാങ്ങിയത്. 

ജാർഖണ്ഡിൽ നടന്ന ശ്രവണശേഷിയില്ലാത്തവരുടെ ഇരുപത്തിരണ്ടാമത് കായികമേളയിലാണ് കേരളത്തിന്റെ താരങ്ങൾ മിന്നുന്ന പ്രകടനം നടത്തിയത്. അത്‌ലറ്റിക്സിൽ കേരളത്തിൽ നിന്ന് നാൽപത്തിരണ്ട് കുട്ടികളാണ് പങ്കെടുത്തത്. കേരളം പതിനൊന്ന് സ്വർണവും എട്ട് വെള്ളിയും നാലു വെങ്കലവും നേടി ഓവറോൾ ചാംപ്യൻമാരായി. ജൂനിയർ വിഭാഗത്തിൽ മൽസരിച്ച പി.റ്റി. സാന്ത്വന ട്രിപ്പിൾ സ്വർണം നേടി. നൂറുമീറ്റർ, ഇരുന്നൂറുമീറ്റർ, ലോങ്ജംപ് എന്നഈ ഇനങ്ങളിലായിരുന്നു മെഡൽനേട്ടം. 

ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, തുടങ്ങിയവയ്ക്കൊപ്പം ദീർഘദൂര ഓട്ടങ്ങളിലും മലയാളിക്കുട്ടികൾ മുന്നിലെത്തി. ആലുവ നഗരസഭാ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയയുടെ നേതൃത്വത്തിലായിരുന്നു റയിൽവേ സ്റ്റേഷനിലെ സ്വീകരണം.

MORE IN CENTRAL
SHOW MORE