അരൂർ-കായംകുളം പാതയിൽ അപകടങ്ങൾ പതിവാകുന്നു

Thumb Image
SHARE

ആലപ്പുഴയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ ഈവര്‍ഷം ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 187പേര്‍ക്ക്. പതിനൊന്നുമാസത്തിനിടെ ആയിരത്തിലധികം അപകടങ്ങളാണ് ദേശീയപാതയില്‍ മാത്രം ഉണ്ടായത്. ചേര്‍ത്തല മുതല്‍ കായംകുളം വരെയാണ് അപകടം ഏറെയുണ്ടായത്. 

തലങ്ങും വിലങ്ങും വാഹനങ്ങള്‍ പായുന്ന നിരപ്പായ പാത. അരൂര്‍ മുതല്‍ കായംകുളം വരെയുള്ള 95 കിലോമീറ്റര്‍ റോഡില്‍ അപടകമില്ലാത്തൊരു ഇടമില്ല. മുന്നോട്ടുപോകുംതോറും അപകടമുണ്ടാക്കിയ വാഹനങ്ങള്‍ റോഡരികില്‍ കാണാം. ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങള്‍. മരണത്തിന്റെ കണക്ക് ഇങ്ങനെയാണ്. ജനുവരിയില്‍ അകെ അപകടം 84. മരണം 14. ഫെബ്രുവരിയില്‍ 85 അപകടങ്ങളിലായി 15 പേര്‍ മരിച്ചു.

മാര്‍ച്ചില്‍ അപകടനിരക്ക് പിന്നെയും കൂടി. ഏപ്രില്‍ മെയ് മാസങ്ങളില്‍ അപകടങ്ങളുടെ എണ്ണത്തില്‍ പിന്നെയും വര്‍ധനയുണ്ടായി. ജൂണില്‍ പതിനാറും ജൂലെയില്‍ പതിനെട്ടുംപേര്‍ മരണമടഞ്ഞു. ഒാഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലും മരണനിരക്ക് കുറഞ്ഞില്ല. ഏറ്റവും കൂടുതല്‍ അപകടമുണ്ടായതും യാത്രക്കാര്‍ കൊല്ലപ്പെട്ടതും ഇക്കഴിഞ്ഞമാസമാണ്. 116 അപകടങ്ങളിലായി 24 ജീവനുകളാണ് ഇല്ലാതായത്. ഭയപ്പാടോടെയല്ലാതെ ഇതുവഴി യാത്രചെയ്യാനാവില്ലെന്ന് ചുരുക്കം 

കണക്കുകകള്‍ പരിശോധിക്കുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ പാതയില്‍ ഒരു മരണമെങ്കിലും നടക്കുന്നുവെന്ന് വ്യക്തം. റോഡിന്റെ ഘടനയും ഡ്രൈവര്‍മാരുടെ അശ്രദ്ധയും അപകടങ്ങള്‍ക്ക് കാരണമാണ്

MORE IN CENTRAL
SHOW MORE