പീച്ചിയിലെ പനകളുടെ തോട്ടം കാഴ്ചക്കാരെ കാത്തിരിക്കുന്നു

Thumb Image
SHARE

തൃശൂര്‍ പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തിലെ പനകളുടെ തോട്ടം കാഴ്ചക്കാരെ കാത്തിരിക്കുന്നു. സൂനാമിയെ പ്രതിരോധിക്കാന്‍ കഴിവുള്ള വിദേശയിനം ഉള്‍പ്പെടെ നൂറുകണക്കിന് പനകളാണ് ഈ തോട്ടത്തില്‍ വളരുന്നത്

ഇവിടെ വളരുന്ന പനകൾ സൂനാമിയെ വരെ പ്രതിരോധിക്കും. അഴിമുഖത്ത് നട്ടാല്‍ കടലാക്രമണത്തെ നേരിടാം. തായ്്ലന്റില്‍ നിന്നാണ് ഈ പനയുടെ വരവ്. കണ്ടല്‍ക്കാടുകളില്‍ ഇവയെ കാണാം. ഉപ്പുവെള്ളത്തിലും വളരും. ഈ പനയുടെ പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. ഇന്തോനേഷ്യയില്‍ കള്ള് വരെ ഇങ്ങനെയുള്ള പനയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നു. ശര്‍ക്കര ഉല്‍പാദിപ്പിക്കുന്ന പനകളും ഈ തോട്ടത്തില്‍ കാണാം. ഇതിനു പുറമെ നാല്‍പതിനം ചൂലുകള്‍ . രണ്ടര ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന പനത്തോട്ടം ആദ്യം ഗവേഷണ വിദ്യാര്‍ഥികള്‍ക്കു മാത്രമായിരുന്നു കാണാന്‍ അനുമതി. ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും തോട്ടത്തിലെ പനകള്‍ കാണാം. പതിനഞ്ചിനം ഈന്തപ്പനകളും തോട്ടത്തിലുണ്ട്. 

ഈ തോട്ടം പെട്ടെന്ന് ഉണ്ടാക്കിയെടുത്തതല്ല. വനഗവേഷണ ശാസ്ത്രജ്ഞര്‍ മുപ്പത്തിയഞ്ചു വര്‍ഷമെടുത്താണ് പനകള്‍ ശേഖരിച്ചത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചതോടെ നിരവധി സ്കൂള്‍ വിദ്യാര്‍ഥികള്‍ തോട്ടം കാണാന്‍ പീച്ചിയില്‍ എത്തുന്നുണ്ട്.

MORE IN CENTRAL
SHOW MORE