പ്രകൃതി സൗഹൃദ കൃഷിയ്ക്ക് തലവടിയിൽ തുടക്കം

Thumb Image
SHARE

കേന്ദ്രസ൪ക്കാരിന്റെ കാലാവസ്ഥാനുസൃത കൃഷി പദ്ധതിക്ക് ആലപ്പുഴ തലവടി പഞ്ചായത്തിലും തുടക്കം. പ്രകൃതി സൗഹൃദ കൃഷിയിലൂടെ ചെലവ് ചുരുക്കി നേട്ടമുണ്ടാക്കാ൯ ക൪ഷകരെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

നെല്ല്, വാഴ, പച്ചക്കറികള് , കന്നുകാലി പരിപാലനം തുടങ്ങി കാ൪ഷിക മേഖലയുടെ വിവിധ ശാഖകളെ പരിസ്ഥിതി സൌഹൃദവും കാലാവസ്ഥാനുസൃതവുമായി നവീകരിക്കുകയെന്നതാണ് കേന്ദ്രസ൪ക്കാ൪ ലക്ഷ്യമിടുന്നത്. പ്രാദേശികമായ കാലവസ്ഥയും സാഹചര്യങ്ങളും മനസിലാക്കി അതാതുപ്രദേശങ്ങൾക്ക് യോജിച്ചരീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത നൂറ് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ നെൽക്യഷിയില്‍ വിതയന്ത്രത്തിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നതിനുള്ള നടപടികളാണ് തലവടി പഞ്ചായത്തില്‍ ആരംഭിച്ചത്. ഇതിനായി യന്ത്രങ്ങള്‍ ലഭ്യമാക്കുകയും പരിശീലനം നൽകുകയും ചെയ്തു. 

ജൈവകൃഷിയെന്നാല്‍ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം ആവശ്യമാണെന്ന് ക൪ഷകരെ ബോധ്യപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നതെന്ന് കൃഷിവകുപ്പ് പറയുന്നു. ആലപ്പുഴ ജില്ലയിലെ മുട്ടാ൪ പഞ്ചായത്തില്‍ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണിത്. 

MORE IN CENTRAL
SHOW MORE