മിസ് ഏഷ്യ സൗന്ദര്യ മല്‍സരത്തിന് കൊച്ചിയൊരുങ്ങി

Thumb Image
SHARE

മിസ് ഏഷ്യ സൗന്ദര്യ മല്‍സരത്തിന് കൊച്ചിയൊരുങ്ങി. ഈ മാസം ഇരുപത്തിയൊന്നിന് നടക്കുന്ന സൗന്ദര്യ മല്‍സരത്തില്‍ ഇരുപത്തിയൊന്ന് രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരാണ് മാറ്റുരയ്ക്കുന്നത്. 

അഴകിനൊപ്പം അറിവുമളക്കുന്ന മല്‍സരത്തിനായി അവസാന വട്ട ഒരുക്കത്തിലാണ് സുന്ദരിമാരെല്ലാം. മൂന്നു റൗണ്ടുകളായാണ് മല്‍സരം. ഫാഷന്‍,സിനിമ,മോഡലിങ് രംഗത്തെ പ്രമുഖര്‍ വിധികര്‍ത്താക്കളാകും. ഡല്‍ഹി സ്വദേശിനി ആകാന്‍ക്ഷ മിശ്രയാണ് മല്‍സരത്തിലെ ഇന്ത്യന്‍ പ്രതിനിധി. 

സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണം കൂടി ലക്ഷ്യമിട്ടാണ് ഇത്തവണത്തെ മിസ് ഏഷ്യ മല്‍സരം സംഘടിപ്പിക്കുന്നതെന്ന് മുഖ്യ സംഘാടകരായ പെഗാസസ് അറിയിച്ചു. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നവംബര്‍ 21ന് വൈകിട്ട് ആറു മണി മുതലാണ് മല്‍സരം. 

MORE IN CENTRAL
SHOW MORE