കാക്കനാട് ജില്ലാ ജയിലിൽനിന്ന് ഇനി ചില്ലിചിക്കനും

Thumb Image
SHARE

രുചിയില്‍ വൈവിധ്യങ്ങള്‍ പരീക്ഷിച്ച് എറണാകുളം കാക്കനാട് ജില്ലാ ജയിലിലെ അന്തേവാസികള്‍. ചപ്പാത്തിക്കും ബിരിയാണിക്കും പിന്നാലെ ചില്ലി ചിക്കനും ജയിലിലെ തടവുകാരുടെ കൈപ്പുണ്യത്തില്‍ വിപണിയിലിറങ്ങി. ചലച്ചിത്ര നടന്‍ സാജു നവോദയയാണ് ജയില്‍ ചില്ലി ചിക്കന്‍ വിപണിയിലിറക്കാനെത്തിയത്. ജയിലിലെ അന്തേവാസികളുടെ പുതിയ പാചക പരീക്ഷണം രുചിച്ചറിയുകയും ചെയ്തു സാജു. 

അറുപത് രൂപയാണ് ഇരുന്നൂറ് ഗ്രാം ചില്ലി ചിക്കന്‍റെ വില. കഴിഞ്ഞയാഴ്ച ജയിലില്‍ നിന്ന് ചിക്കന്‍ബിരിയാണി വിപണിയിലിറക്കിയപ്പോള്‍ ലഭിച്ച മികച്ച പ്രതികരണമാണ് പുതിയ പരീക്ഷണത്തിന് ജയില്‍ അന്തേവാസികളെയും ജീവനക്കാരെയും പ്രേരിപ്പിച്ചത്. രാവിലെ ഏഴു മണി മുതല്‍ രാത്രി ഒമ്പതു മണി വരെ ജയിലിനു മുന്നിലെ കൗണ്ടറിലെത്തിയാല്‍ ജയില്‍ വിഭവങ്ങളുടെ രുചി നുകരാം. 

MORE IN CENTRAL
SHOW MORE