മട്ടാഞ്ചേരിയിലെ ചേരിനിവാസികളുടെ ജീവിതത്തിന്റെ നേർചിത്രവുമായി ഒരു ഫോട്ടോപ്രദർശനം. ബിയോണ്ട് കളേഴ്സ് എന്ന പേരിൽ കോഴിക്കോട് ആർട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചത്. ഫാറൂഖ് കോളജ് വിദ്യാർഥിനി ഷബാന ബഷീറാണ് ഫോട്ടോപ്രദർശനത്തിന് പിന്നിൽ.
നിറമുള്ള ഫോർട്ടുകൊച്ചിക്കപ്പുറത്ത് , നിറമില്ലാത്ത കുറേ മനുഷ്യരുടെ ജീവിതങ്ങളാണിത്.ഓരോ ചിത്രങ്ങളും ചേരിനിവാസികളുടെ പച്ചയായ ജീവിതം.ഇല്ലായ്മകൾക്കിടയിലും അവർ കണ്ടെത്തുന്ന സന്തോഷം, സ്നേഹം,അതിജീവനത്തിന്റെ നേർ സാക്ഷ്യം ,എല്ലാം ചിത്രങ്ങളിൽ കാണാം.
രണ്ടരവർഷം എടുത്താണ് മട്ടാഞ്ചേരിക്കാരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതങ്ങളും ഷബാന ക്യാമറിയിൽ ഒപ്പിയെടുത്തത്.25 ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്.