രാജ്യം കണ്ട ഏറ്റവും വലിയ ഫുട്ബോള്‍ മല്‍സരത്തിനായി കൊച്ചി ഒരുങ്ങുമ്പോള്‍ ആരാധകര്‍ക്ക് പുറമെ സെലിബ്രിറ്റികളും ആവേശത്തിലാണ്. ഒറ്റരാത്രി കൊണ്ട് കേരള ബ്ളാസ്റ്റേഴ്സിനായി ഒരു മ്യൂസിക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് സംഗീതസംവിധായകന് അല്‍ഫോന്‍സ്.
ബ്ളാസ്റ്റിങ് സോങ് ഫോര്‍ കേരള ബ്ളാസ്റ്റേഴ്സ്. ഫൈനല്‍ ഉറപ്പിച്ച ബ്ളാസ്റ്റേഴ്സിനായി കലൂര്‍ സ്റ്റേഡിയത്തിലെത്തുന്ന ഒാരോ ആരാധകനും ആവേശമായാണ് അല്‍ഫോന്‍സ് ഈ പാട്ടൊരുക്കിയത്. നാട് ഇതിന് മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഫുട്ബോള്‍ ലഹരി ഏറ്റുപിടിച്ച സെലിബ്രിറ്റികളില്‍ ഒരാള്‍ മാത്രമാണ് അല്‍ഫോന്‍സ്.സ്വന്തം സ്റ്റുഡിയോയിലിരുന്ന് ഒറ്റരാത്രി കൊണ്ട് ചിട്ടപ്പെടുത്തി ഷൂട്ട് ചെയ്ത വീഡിയോ.