ആരാധകർക്കു ടീം പരിശീലനം കാണാൻ അവസരമൊരുക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. അടുത്ത രണ്ടു ഹോം മാച്ചുകൾക്കുള്ള ടിക്കറ്റ് വാങ്ങുന്ന ആരാധകരിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കാണു ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ പരിശീലനം കാണാനും താരങ്ങളുമായി സംസാരിക്കാനും അവസരമൊരുക്കുന്നത്.
സ്റ്റേഡിയം ബോക്സിൽ നിന്നോ ബുക്ക് മൈ ഷോ സൈറ്റിൽ നിന്നോ ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. ഫെഡറൽ ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ശാഖകളിൽ നിന്നും മുത്തൂറ്റ് ഫിൻകോർപ്പിന്റെ ഓഫി്സുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങാൻ സാധിക്കും. 25നും ഡിസംബർ നാലിനുമാണു കേരളത്തിന്റെ അടുത്ത ഹോം മത്സരങ്ങൾ. ആരാധകരുടെ വമ്പൻ പിന്തുണയാണ് ഈ സീസണിൽ ലഭിച്ചതെന്നു ബ്ലാസ്റ്റേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അമിത് കോഹ്ലി പറഞ്ഞു