പൊരിച്ച മീനിന്റെ മണം

Thumb Image
SHARE

സോഷ്യൽമീഡിയ നിറയെ പൊരിച്ച മീനിന്റെ കഥകളും ഉപകഥകളുമാണ് . ഊണുമേശയിൽ മീൻ കിട്ടിയെന്നും കിട്ടിയില്ലെന്നും ജെൻഡർ ബേധമില്ലാതെ എല്ലാവരും പറയുന്നു ചറപറ പോസ്റ്റ് ഇടുന്നു . ഒരു വലിയ വിഭാഗം ആളുകൾക്ക് ഇത് എന്തിന്റെ പുകിലാണെന്നെന് മനസിലായിട്ടുപോലുമില്ല. ഒരു വിഭാഗത്തിനാകട്ടെ ഈ പൊരിച്ചമീനെന്നത് വെറുമൊരു കറിമാത്രമാണ്. മതിയെയും അയിലയെയും ഉദാഹരിച്ച് വലിയകാര്യങ്ങൾ ഇവിടെ പറഞ്ഞുകൂടാ, പറഞ്ഞാൽ അത് തീൻ മേശയിലെ ആർത്തിമാത്രമായേ പലരും കാണു. 

നടി റീമ കല്ലിങ്ങൽ നല്ല കിടിലൻ ഇംഗ്ലീഷിൽ തിരുവനന്തപുരത്ത്  ഒരു പ്രസംഗം കാച്ചി, ലിംഗ വിവേചനമായിരുന്നു വിഷയം. നമ്മുടെ ജീവിതംഉദാഹരിച്ച കാര്യം പറയുകയാണല്ലോ അതിന്റെ ഒരു രീതി. പെണ്ണായി പിറന്നാൽ തീൻ മേശയിൽ മീൻകഷ്ണങ്ങൾ അന്യമായിരുന്നു എന്ന് റീമ. കേട്ടപാതി കേൾക്കാത്തപാതി സോഷ്യൽമീഡിയ അളിഞ്ഞ മീനിനേക്കാൾ അറക്കുന്ന വിമർശനങ്ങളുമായി ഇറങ്ങി    

MORE IN THIRUVA ETHIRVA
SHOW MORE