സ്നേഹിച്ച് ശക്തരാകുക

Thumb Image
SHARE

ശത്രു കോണ്‍ഗ്രസാണോ ബീജേപ്പിയാണോ എന്നറിയാതെ സിപിഎം കണ്‍ഫ്യൂഷനിലായിട്ട് നാളുകുറച്ചായി. യെച്ചൂരി കോണ്‍ഗ്രസിനെകൂടെക്കൂട്ടാമെന്ന് പറഞ്ഞപ്പോള്‍ എതിര്‍ത്തത് കാരാട്ടാണ്. കാരാട്ടിന്റെ ലൈനായതുകൊണ്ട് മുഖ്യശത്രു ബീജേപ്പിയാണെന്ന് പിണറായിക്കും കോടിയേരിക്കും സംശയം അശേഷമില്ല. കോണ്‍ഗ്രസും ബീജേപ്പിയും ഒരുപോലെ ശത്രുക്കളാണെന്നാണ് ഇരുവരുടെയും അഭിപ്രായം. അതുകൊണ്ട് ശത്രുക്കളെ കീഴടക്കുക എളുപ്പമല്ല. അതിന് സ്നേഹിക്കാന്‍ കഴിയണം. നല്ല ക്ഷമയും ആവശ്യമാണ്. കായികക്ഷമത കൈവരിക്കലൊക്കെ കോമഡിയല്ലോ സാറേ എന്നാണ് കോടിയേരി കോടിയേരിയോട് തന്നെ ഇപ്പോള്‍ ചോദിക്കുന്നത്. 

MORE IN THIRUVA ETHIRVA
SHOW MORE