കണ്ടോ നടൻ തന്നെ

Thumb Image
SHARE

എന്‍സിപി. പണ്ട് അങ്ങനെയരു പാര്‍ട്ടിയെക്കുറിച്ച് അധികമാരും സംസാരിക്കാറില്ലായിരുന്നു. ഇപ്പോള്‍ ശശീന്ദ്രനും തോമസ് ചാണ്ടിയും ചേര്‍ന്ന് പാര്‍ട്ടിക്ക് വലിയ പേരുണ്ടാക്കി.  ചീത്തപ്പേരാണ് അവരുടെ സംഭാവന എങ്കിലും സംഗതി കളറായി. അല്ലായിരുന്നെങ്കില്‍ ഈ എന്‍സിപി യോഗമൊക്കെ ലൈവ് ചെയ്യാന്‍ വല്ലവരും വരുമായിരുന്നോ. ഇതിപ്പോ നാട് കണ്ണിലെണ്ണയൊഴിച്ച കാത്തിരിക്കുകയാണ് അവരുടെ നിലപാടുകള്‍ക്കായ്. 

അപ്പോ അതാണ് സംഭവം. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ഉയര്‍ത്താന്‍ നടപടി തുടങ്ങി. ഇക്കാര്യം കൊട്ടാരക്കര സൈഡിലെ ഏതോ മഞ്ഞപ്പത്രത്തില്‍ അടിച്ചുവന്നോ എന്നാണ് സംശയം. നമ്മുടെ ആര്‍ ബാലകൃഷ്ണപിള്ളയും മകനും എന്‍സിപി എന്ന് എഴുതിപ്പഠിക്കാന്‍ ആശാന്‍ കളരിയില്‍ ചേര്‍ന്നത്രേ. കളരിയില്‍ നിന്നാണ് വാര്‍ത്ത ചേര്‍ന്നത്. ആനകളെ വലിയ ഇഷ·്ടമുള്ള ബാലകൃഷ്ണപിള്ള മകന് ഗണേശന്‍ എന്നു പേരിട്ടത് സഹിക്കാം. പക്ഷേ അതിനെ ഇങ്ങനെ കൂച്ചുവിലങ്ങില്ലാതെ ഈ എന്‍സിപി പോലൊരു പാര്‍ട്ടിക്കുനേരെ വിടുന്നത് കഷ്ടമാണ്. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത കാലത്ത്, അതായത് ഈ തിരുവാ എതിര്‍വാ ഒന്നുമില്ലാതിരുന്ന കാലത്തെ പ്രമാണിയാണ് പിള്ള. പീതാമ്പരന്‍ മാസ്റ്റര്‍ അത്  മറക്കരുത്. എള്ളുണങ്ങുന്നത് എണ്ണക്കാണ് ഈ കോവൂര്‍ കുഞ്ഞുമോന്‍ ഉണങ്ങുന്നത് എന്തിനാണെന്ന ചോദ്യം ബാക്കി 

പിള്ളയെക്കാണാന്‍ പീതാമ്പരന്‍ മാസ്്റ്റര്‍ പോയോ ഇല്ലയോ എന്നതാണ് 2018 ലെ ആദ്യ തര്‍ക്കവിഷയം. ഉടന്‍തന്നെ ആ കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യമൊക്കെ വരാന്‍ സാധ്യതയുണ്ട്. ഈ പീതാമ്പരന്‍ മാസ്റ്ററുടെ സമയമാണ് സമയം. വര്‍ഷങ്ങളായി രാഷ്ട്രീയ പ്രവര്‍ത്തനെ നടത്തിവരുന്ന ആളാണ്. പക്ഷേ പണ്ടെങ്കുമില്ലാത്തപോലെയുള്ള മാധ്യമ വേട്ടക്കാണ് ഇപ്പോള്‍ അദ്ദേഹം ഇരയാകേണ്ടിവരുന്നത്. 

പിള്ളമനസില്‍ കള്ളമില്ലെന്ന ചെല്ലാണ് കൊച്ചാരക്കര സൂപ്പര്‍ഫാസ്റ്റിന് ടിക്കറ്റെടുക്കാന്‍ മാസ്റ്ററെ പ്രേരിപ്പിച്ചത്. പണിയൊകുമെന്നറിഞ്ഞപ്പോ ഇറങ്ങേണ്ട സ്റ്റോപ്പിനു മുന്നേ കക്ഷി ചാടി. അല്ലെങ്കില്‍ ആന ചവിട്ടി കൊന്നേനേ.

മകനേക്കാള്‍ നല്ല അഭിനയമാണ് അച്ഛനെന്ന് മനസിലായില്ലേ. അല്ലെങ്കിലും പണ്ടേ ഈ കീഴൂട്ട് വീട്ടില്‍ എല്ലാവര്‍ക്കും ആനയോടും ആനവണ്ടിയോടും കമ്പമാണ്. അപ്പോപിന്നെ കെഎസ്ആര്‍ടിസി ഇങ്ങനെ ഓടിക്കാനാളില്ലാതെ കിടക്കുമ്പോള്‍ അച്ഛനും മകനും എങ്ങനെ സഹിക്കും. എന്തായാലും എന്‍സിപി ഒരു ജനകീയ പാര്‍ട്ടിയായത് ഭാഗ്യം. അവര്‍ക്ക് ഒന്നും മറക്കാനുമില്ല. ഇനി മറച്ചിട്ടെന്തിനാ

നല്ല നടനാണ് ഗണേശന്‍. കണ്ടില്ലേ ഇതുകണ്ടാല്‍ നമുക്ക് പോലും തോന്നില്ലേ പുള്ളി ഒന്നുമറിഞ്ഞിട്ടില്ലെന്ന്. അതാണ് നടന വൈഭവം. പീതാമ്പരന്‍ മാസ്റ്ററുടെ തൊട്ടടുത്ത് കട്ടക്കിരിക്കുകയാണ് നമ്മുടെ സ്വന്തം ശശീന്ദന്‍. ആ ചാണ്ടി വരുന്നുണ്ടോ എന്നാണ് നോട്ടം

ഹോ ആശ്വാസം. വണ്ടിയുടെ ഡ്രൈവ്ര ‍താന്‍തന്നെയാണന്നറിഞ്ഞപ്പോള്‍ ശശീന്ദ്രന്‍ തെളിഞ്ഞു ചിരിച്ചു. ഇത്രയും കാലം കാണാതെപോയിരുന്ന ആ നാവ് അങ്ങനെ വര്‍ഷാന്ത്യം പുറത്തെടുത്തു

MORE IN THIRUVA ETHIRVA
SHOW MORE