കണക്കിന് ചോദിച്ചു, കിട്ടി

Thumb Image
SHARE

ഫേസ്ബുക്കില്‍ പൊളിറ്റിക്കല്‍ പ്രസ്ഥാവനകള്‍ നടത്തുന്നവര്‍ക്ക് ഫീസ് ഈടാക്കണം. അല്ലെങ്കില്‍ ജേക്കമ്പ് തോമസിനെ ബ്ലോക്ക്ചെയ്യാന്‍ സുക്കര്‍ബര്‍ഗിനോടാവശ്യപ്പെടണം. അടുത്ത മന്ത്രിസഭായോഗം പരിഗണിക്കാന്‍ ചാന്‍സുള്ള ഒരു വിഷയമാണിത്. എഴുത്ത് ജെക്കമ്പ് തോമസിന് ഒരു വീക്നെസാണ്. അങ്ങനെയാണ് പണികിട്ടിയതും. ഇപ്പോള്‍ കക്ഷി കണക്കിലെ കളികള്‍ എന്ന വിഷയത്തില്‍ ഗവേഷണത്തിലാണ്. സാരമില്ല. കണക്കിന് കിട്ടുമ്പോ നിര്‍ത്തിക്കോളും. ജേക്കമ്പ് തോമസിലെ ജേക്കമ്പിനെ ഒരു സൗകര്യത്തിന് ചാക്കോ എന്ന് ചുരുക്കി വിളിക്കുകയാണ്. തോമസ് ഐസക് പിന്നെ തോമാ തന്നെ. വെറും തോമാ അല്ല. കണക്കിന്‍റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമ 

MORE IN THIRUVA ETHIRVA
SHOW MORE