ധനമില്ലാത്ത മന്ത്രി

thomas-issac
SHARE

ഖജനാവില്‍ അഞ്ചിന്‍റെ പൈസയില്ലെന്നാണ് കേൾക്കുന്നത്. തോമസ് ഐസക് മന്ത്രിയായി ചുതലയേറ്റ് ആദ്യം ചെയ്തത് ധവളപത്രം ഇറക്കലായിരുന്നു. ഇതിപ്പോ ഒരു പത്രം കൂടി ഇറക്കേണ്ട ഗതികേടിലാണ്. 

എന്നും ദാരിദ്ര്യം പറയാന്‍ മാത്രം വിധിക്കപ്പെട്ട ഒരാളാണ് നമ്മുടെ ഈ ധനമന്ത്രി. ആൾ വല്യ സാമ്പത്തിക വിദഗ്ധനൊക്കെ ആണെങ്കിലും പോക്കറ്റ് എപ്പോഴും കാലിയായിരിക്കും എന്നുമാത്രം. പക്ഷേ ആ കാലിപ്പോക്കറ്റ് വച്ചുള്ള ഭരണമാണത്രെ അതിന്റെ മാസ്റ്റര്‍ പീസ്. പരിഹാരം മന്ത്രി തന്നെ കണ്ടെത്തിയിട്ടുണ്ട്. ലോട്ടറി വകുപ്പല്ലേ കൈയ്യിലുള്ളത്. ലോട്ടറി വിറ്റ് കാശുവാരാമല്ലോ. പുതിയ ബംപറുകള്‍ വരട്ടേന്ന്.

MORE IN THIRUVA ETHIRVA
SHOW MORE