ചാണ്ടിമാർ ‍സ്റ്റാന്റ് വിടണം

Thumb Image
SHARE

സോളര്‍ റിപ്പോര്‍ട്ട് വന്ന് ഉമ്മന്‍ചാണ്ടിയിലേക്ക് എല്ലാവരും തിരിഞ്ഞപ്പോള്‍ താന്‍ രക്ഷപ്പെട്ടെന്നാണ് മറ്റേ ചാണ്ടി, തോമസ് ചാണ്ടി കരുതിയത്. പക്ഷേ ഈ ചാണ്ടിയെ കൊള്ളേണ്ടെന്നാണ് സിപിഎമ്മിന്‍റെ പുതിയ തീരുമാനം. സിപിഐ പിന്നെ ഇങ്ങനെയുള്ള തീരുമാനമൊക്കെ തീരത്തേ തന്നെ അങ്ങ് എടുത്ത സ്ഥിതിക്ക് നിര്‍വാഹക സമിതി യോഗത്തില്‍ തലയാട്ടി ഓക്കെ പറയേണ്ട കാര്യമേയുണ്ടായിരുന്നുള്ളു. സിപിഎമ്മിനാണ് കുറച്ച് ബുദ്ധിമുട്ടൊക്കെ ഉണ്ടായത്. മുഖ്യമന്ത്രി വിളിച്ച് ചാണ്ടിയെ ശാസിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ വാര്‍ത്ത പുറത്തുവിട്ടതുപോലെയുള്ള അടവുകളൊക്കെ പരീക്ഷിച്ചെങ്കിലും സംഗതി തോമസ് ചാണ്ടി കായല്‍ നികത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നില്ല എന്ന് ഇപ്പോഴാണ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതെന്ന് തോന്നുന്നു. പക്ഷേ നിയമോപദേശം വേറെ വന്നിട്ടുണ്ട്. ആ ഉപദേശകൂടി താങ്ങാന്‍ നമ്മുടെ മുഖ്യമന്ത്രിക്ക് കഴിയുമോ എന്നുമാത്രമേ ഇനി അറിയേണ്ടതുള്ളു. മൊത്തത്തില്‍ തലങ്ങും വിലങ്ങും ഉപദേശങ്ങള്‍ കിട്ടി പണിമേടിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

MORE IN THIRUVA ETHIRVA
SHOW MORE