വിനയം നിറച്ച് വിനയൻ

Thumb Image
SHARE

വിനയന്റെ മടങ്ങിവരവിന്റെ ചടങ്ങില്‍ സംവിധായകന്‍ ജോസ്തോമസും ഉണ്ടായിരുന്നു. പണ്ട് വിനയനെതിരെ പടനയിച്ചവരില്‍ മുന്നില്‍നിന്നിരുന്ന സംവിധായകന്‍. പക്ഷെ, പഴയ ശത്രുക്കളുടെ കൂടാരത്തില്‍ അദ്ദേഹമെത്തിയത് മാനസാന്തരത്തിന്റെ വഴിയേ ആയിരുന്നു. ഏറ്റവും കൂടുതല്‍ കയ്യടിനേടിയതും ജോസ് തോമസായിരുന്നു. സ്വര്‍ണ്ണക്കടുവയായിട്ടായിരുന്നു മടക്കം. സിനിമ നന്നാവുന്ന മറ്റൊരു ലക്ഷണം. കലക്കി ജോസ് തോമസ്. 

വിലക്കിന്റെ കാര്യത്തില്‍ വിനയനും തിലകനും കഴിഞ്ഞാല്‍ ഹിറ്റ്ലിസ്റ്റിലായിരുന്നു പൃഥ്വിരാജും. പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ഫിലിമോഗ്രഫിയുമായിട്ടാണ് മല്ലിക സുകുമാരന്റെ അരങ്ങേറ്റം. വിനയനെ വീണ്ടും താരമായി. 

പക്ഷെ, കയ്യടികിട്ടുന്ന ഒരു കാര്യം ബി.ഉണ്ണികൃഷ്ണനും ചെയ്തിട്ടുണ്ട്. അത് കാണാതെ പോകരുത്. ഫാന്‍സുകളെ അടക്കിനിര്‍ത്താന്‍ നല്ല വടിയും കരുതിയാണ് അദ്ദേഹത്തിന്റെ വരവ്. ഇക്കാര്യത്തില്‍ താനൊരു വില്ലനാണെന്ന് പറയാനും ഉണ്ണികൃഷ്ണന് മടയില്ല. താരത്തിനെതിരെ പറഞ്ഞുതുടങ്ങിയാല്‍ ഉണ്ണികൃഷ്ണനും വിനയനാകും. 

MORE IN THIRUVA ETHIRVA
SHOW MORE