കാനത്തെ നികത്തി ചാണ്ടി

Thumb Image
SHARE

ഇടതുമുന്നണി വിചാരിക്കുന്നുണ്ടാവും. ഒരു യാത്ര മതിയായിരുന്നു എന്ന്. വടക്കുനിന്ന് പുറപ്പെട്ട കോടിയേരിജാഥ കൂപ്പറിലും അന്‍വറിലുമൊക്കെ തട്ടിയും തട​ഞ്ഞും നടക്കുകയാണ്. ഇപ്പോഴിതാ കരുത്തരില്‍ കരുത്തന്‍ എന്നൊക്കെ കരുതിയിരുന്ന കാനത്തിന്റെ തെക്കന്‍യാത്രയ്ക്കും കിട്ടി പണി. 

കാത്തിരുന്ന കുറുക്കനെപ്പോലെയായിരുന്നു തോമസ് ചാണ്ടി. കാനത്തെയും സിപിഐക്കാരെയും കയ്യില്‍ക്കിട്ടിയ ആ നിമിഷം തന്നെ ചാണ്ടി ചാടിവീണു. ചാണ്ടിയാണ് അധ്യക്ഷന്‍. വേദിയില്‍ ചാണ്ടിയെ ഒഴിവാക്കാനുള്ള ശ്രമം ചാണ്ടി ഇടപെട്ടുതടയുന്നതോടെയാണ് നാടകം ആരംഭിക്കുന്നത്. 

എല്ലാം പഠിച്ചിട്ടാണ് മൈക്കിനുമുന്നിലെത്തിയത്. രണ്ടുപറഞ്ഞിട്ടുതന്നെ ബാക്കിക്കാര്യം എന്നായിരുന്നു ഭാവം. പക്ഷെ, കായലും ഭൂമിയും കയ്യേറ്റവുമൊക്കെ മനസ്സില്‍ നിറ​​ഞ്ഞതുകൊണ്ട് ഏത് ജാഥ എവിടെതുടങ്ങി എവിടെ അവസാനിക്കുന്നു എന്നൊന്നും ഓര്‍ത്തേതയില്ല. വെപ്രാളത്തില്‍ മറന്നുപോയതുമാവാം. 

പലകാര്യങ്ങളൊന്നുമില്ല. നമ്മളക്കറിയാവുന്നതല്ലേ. എങ്കിലും വേഗത്തിലോടിച്ചുപോകുന്നതാണ് മറ്റുള്ളവര്‍ ഓടിക്കുന്നതിനുമുമ്പ് ചെയ്യാവുന്ന കാര്യം. കാനവും ചാണ്ടിയും വേദിയിലിരുന്ന് പലവട്ടെ സ്വകാര്യം പറയുന്നത് കണ്ടിരുന്നു. എന്തായാലും ചാണ്ടി പറയട്ടെ. 

കാനത്തെ പ്രസംഗിക്കാന്‍ ക്ഷണിച്ചുവരുത്തിയത് തോമസ് ചാണ്ടി തന്നെയാണ്. റവന്യൂ മന്ത്രിയും കാനവും ഉയര്‍ത്തുന്ന വെല്ലുവിളിക്ക് തല്‍ക്കാലം ശമനം ഉണ്ടാകുമെന്ന പ്രതീക്ഷ ചാണ്ടിക്കുണ്ടായിരുന്നു. പക്ഷെ, പറഞ്ഞിട്ടു കാര്യമില്ല. സിനിമ അരച്ചുകലക്കി കുടിച്ചയാളാണ് കാനം. അതുകൊണ്ട് തന്നെ പല തന്ത്രങ്ങളും പയറ്റാനും അറിയാം. ചാണ്ടിയുടെ നാട്ടില്‍ പോയി വീഴ്ത്താനുള്ള ശ്രമമായിരുന്നു മുമ്പ് കണ്ടതെല്ലാം. കാനം ചാണ്ടിയെ പൊളിച്ചടുക്കി. 

MORE IN THIRUVA ETHIRVA
SHOW MORE