ടെക്കികളൊരുക്കിയ ഒരു ഡബ്്സ്്മാഷ് പടം എന്ന ഹ്രസ്വചിത്രം യു ട്യൂബില്‍ തരംഗമാകുന്നു. കാണുന്നവരോടെല്ലാം പ്രണയം തോന്നുന്ന ചെറുപ്പക്കാരനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ടെക്നോപാര്‍ക്കിലെ അമ്പത് ചെറുപ്പക്കാര്‍ ഒരു ഡബ്്സ്്മാഷ് പടം ഒരുക്കിയത്.
പ്രണയിക്കാന്‍ വാലന്റൈന്‍ ദിനം തന്നെ വേണമെന്നില്ല. വര്‍ഷം മൊത്തം പ്രണയിക്കുന്നവരുണ്ട്. ഒരാളെയല്ല. പലരെയും. അങ്ങനെ പലരോടും ഒരേ സമയം പ്രണയം തോന്നിയ ഒരു ടെക്കിയെ അവതരിപ്പിക്കുകയാണ് ടെക്നോപാര്ക്കിെല സ്വകാര്യ കമ്പനി ജീവനക്കാര്‍. മലയാള സിനിമയിലെ ഹാസ്യരംഗങ്ങളും ഗാനങ്ങളും കോര്‍ത്തിണക്കിയാണ് അവതരണം.
ജോലി ചെയ്യുന്ന കമ്പനിയുടെ ഒരു ആഘോഷചടങ്ങിനോട് അനുബന്ധിച്ചാണ് ജീവനക്കാര്‍ ഈ ചിത്രം തയാറാക്കിയത്,എല്ലാവരോടും പ്രണയം തോന്നുന്ന ചെറുപ്പക്കാരനെ സ്ക്രീനിലെത്തിച്ചത് വരുണ്‍ ചന്ദ്രനാണ്. ജോലിയുടെ ഇടവേളകളിലായിരുന്നു ഷൂട്ടിങ്. നാല്പത്തിയെട്ടു ജീവനക്കാരാണ് ചിത്രത്തില്‍ അഭിനയിച്ചത്.
കഥ, തിരക്കഥയ്ക്കൊപ്പം എഡിറ്റിങും നിര്‍മാണവും സംവിധാനവും ഒപ്പം ദൃശ്യങ്ങള്‍ പകര്‍ത്തിയതും കമ്പനിയിലെ ജീവനക്കാരനായ അനീഷ് റോയ് ആണ്. പ്രഫഷണലായ അവതരണമൊന്നുമല്ല പക്ഷെ മികച്ച പ്രഫഷണലുകളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കലാസ്വാദനത്തിന്റെ വഴിയാണ് ചിത്രം. നടന് വരുണ്‍ ചന്ദ്രനും സംവിധായകന് അനീഷ് റോയുമാണ് പുലര്‍വേളയില്‍ അതിഥികളായി ചേരുന്നത്.