േപ്രക്ഷകർക്ക് നന്ദി പറഞ്ഞ് പുള്ളിക്കാരൻ സ്റ്റാറായുടെ സംവിധായകൻ ശ്യാംധറും, തിരക്കഥാകൃത്ത് രതീഷ് രവിയും. ആദ്യ തിരക്കഥ സംരംഭത്തിന് മമ്മൂട്ടിയേപ്പോലുള്ള മുതിർന്ന നടൻ നൽകിയ പിന്തുണ വളരെയധികമാണെന്നും രതീഷ് പറയുന്നു. മമ്മൂട്ടിയെ മുന്നിൽകണ്ട് ചെയ്ത തിരക്കഥയല്ലായിരുന്നു പുളളിക്കാരൻ സ്റ്റാറാ എന്നും പിന്നീട് കഥ പറഞ്ഞപ്പോൾ മമ്മൂട്ടി മുന്നോട്ട് വച്ച ഏതാനും മാറ്റങ്ങൾ തിരക്കഥയിൽ വരുത്തിയെന്നും രതീഷ് രവി പറയുന്നു. ഒരു പുതുമുഖ തിരക്കഥാകൃത്തിന് മമ്മൂട്ടി നൽകിയ പിന്തുണയെക്കുറിച്ച് പറയുമ്പോൾ രതീഷിന് നൂറുനാവ്.
Advertisement