ആ സസ്പെൻസ് ഞാൻ പൊളിക്കില്ല. സോഷ്യൽ മീഡിയയിൽ വന്നോട്ടെ പക്ഷേ ഞാൻ അത് പറയില്ലെന്ന് ബാഹുബലിയിൽ നായകൻ പ്രഭാസിന് മലയാളത്തിൽ ശബ്ദം നൽകിയ അരുൺ. ആദ്യഭാഗത്തിലും ശബ്ദം നല്‍കിയത് അരുണായിരുന്നു.
ആദ്യഭാഗത്തിലും രണ്ടാം ഭാഗത്തിലും പ്രഭാസ് അവതരിപ്പിച്ച ശിവഡുവിനും ബാഹുബലിക്കും ശബ്ദം നല്‍കിയത് അരുണായിരുന്നു. രാജമൗലി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഈച്ചയിൽ നാനി അവതരിപ്പിച്ച കഥാപാത്രത്തിന് മലയാളത്തില്‍ ശബ്ദം നൽകിയിരുന്നു. പ്രഭാസിന്റെ മുൻകാല ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ ശബ്ദം നൽകിയതും അരുണായിരുന്നു.
മലയാള മൊഴിമാറ്റ സിനിമകളുടെ കോഡിനേറ്റർ മങ്കൊമ്പ് ഗോപാലകൃഷ്ണനോടാണ് ഇതിനു നന്ദി പറയുന്നത്. ബാഹുബലിക്ക് പുറമെ അമ്പതോളം മൊഴിമാറ്റ ചിത്രങ്ങൾക്കും ഒട്ടേറെ സിനിമകൾക്കും സീരിയലുകൾക്കും അരുൺ ശബ്ദം നൽകിയിട്ടുണ്ട്. ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പിയിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച കഥാപാത്രത്തിന് ശബ്ദം നൽകിയത് അരുണായിരുന്നു. നിരവധി ജൂല്ലറികളുടെ പരസ്യങ്ങൾക്കും ശബ്ദം നല്‍കിയിട്ടുണ്ട്.
നാടക കലാകാരൻകൂടിയായ അരുൺ. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്ന് തീയറ്ററിൽ എം.എയും കോട്ടയം എം.ജി. യൂണിവേഴ്‌സിറ്റിയിൽ നിന്ന് തീയറ്ററിൽ എംഫിലും പൂർത്തിയാക്കിയിട്ടുണ്ട്. അരുൺ ഇതിനിടെ ഒട്ടേറെ നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.