E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday April 26 2017 09:10 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

ആയിരം കോടിയുടെ രണ്ടാമൂഴം ഇന്ത്യയിലേക്ക് ഓസ്കര്‍ കൊണ്ടുവരുമെന്ന് സംവിധായകൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രണ്ടാമൂഴത്തിന്റെ ചലച്ചിത്രരൂപം 'മഹാഭാരത'ത്തിലൂടെ എം.ടി.വാസുദേവന്‍ നായരും മോഹന്‍ലാലും ഇന്ത്യയിലേക്ക് ഒാസ്കര്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. അണിയറ പ്രവര്‍ത്തനങ്ങള്‍  പുരോഗമിക്കുന്ന സിനിമയില്‍ ലോകോത്തര സാങ്കേതിക വിദഗ്ധരാണ് അണിനിരക്കുന്നത്. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശ്രീകുമാര്‍ മനസ് തുറന്നത്.

ആയിരം കോടിയുടെ ചിത്രം. പക്ഷെ പണത്തൂക്കംകൊണ്ടുമാത്രമല്ല രണ്ടാമൂഴം എന്ന ചിത്രം വലിയ നേട്ടങ്ങള്‍ ഇന്ത്യന്‍ സിനിമയിലേക്ക് എത്തിക്കുമെന്നാണ് സംവിധായകന്‍റെ പ്രതീക്ഷ. രണ്ടാമൂഴത്തിന്‍റെ തിരക്കഥയും അതിലെ ഭീമനും ഒാസ്കര്‍ പുരസ്കാരമെത്തിക്കുമെന്ന ഉറച്ചപ്രതീക്ഷയിലാണ് ശ്രീകുമാര്‍ മേനോന്‍.

പതിനഞ്ചുവര്‍ഷത്തിനുള്ളില്‍ സിനിമയാക്കാമെന്ന കരാറിലാണ് രണ്ടാമൂഴത്തിന്‍റെ തിരക്കഥ എം.ടി.യില്‍നിന്ന് വാങ്ങിയത്. പക്ഷെ 2020ല്‍ ചിത്രം പുറത്തിറങ്ങും. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉടനില്ലെങ്കിലും എന്നെങ്കിലും ഇത് സിനിമയാക്കാമെന്ന പ്രതീക്ഷയാണ് എം.ടിക്ക് ഉണ്ടായിരുന്നതെന്നും  ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. രാജ്യത്തെ വിലപിടിപ്പുള്ള താരങ്ങള്‍ക്ക് പുറമെ രാജ്യാന്തരതാരങ്ങളും ഉണ്ടാകും . രാജ്യാന്തര ഏജന്‍സിയുടെ കൂടെ സഹായത്താലാണ് താരനിര്‍ണയം പൂര്‍ത്തികരിക്കുകയെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :