അർധരാത്രി കാറിൽ ലിഫ്റ്റ് നൽകി കയറ്റിയ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ന്യൂഡൽഹിക്കടുത്ത് ഹൗസ്ഖാസിൽ ശനിയാഴ്ച രാത്രിയാണു സംഭവം. മണിപ്പൂർ സ്വദേശിനിയായ യുവതി ഒരു പാർട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു.
രാത്രി വാഹനം കാത്ത് റോഡിൽ നിൽക്കുകയായിരുന്ന 24കാരിയായ പെൺകുട്ടിയോട്, തന്റെ കാറിൽ വീട്ടിൽ വിടാമെന്ന് അക്രമി പറഞ്ഞു. കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്കു പോകാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്.
ആരാണ് അക്രമത്തിനു പിന്നിലെന്ന് കണ്ടെത്താനായിട്ടില്ല. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഊർജിത അന്വേഷണം നടത്തുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.