കണ്ണൂരില്‍ കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നീണ്ടുനോക്കി പള്ളി വികാരി ഫാ. റോബിന് വടക്കാഞ്ചേരിയെ ആണ് അങ്കമാലിയില്‍ നിന്ന് പൊലീസ് പിടികൂടിയത്. കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പി്ച്ച്് ഗര്‍ഭിണിയാക്കിയ കേസിലാണ് ഫാ.റോബിന് വടക്കാഞ്ചേരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേളകം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ അങ്കമാലിയില്‍ നിന്നാണ് വൈദികനെ പിടികൂടിയത്. നെടുംമ്പാശേരി വഴി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടി രണ്ടാഴ്ച മുമ്പ് കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അമ്മ ശിശുക്ഷേമസമിതിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് കേളകം പൊലീസിനോട് അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയും വൈദികനെതിരെ മൊഴി നല്‍കിയതോടെ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് വൈദികനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശിശുക്ഷേമസമിതി അധികൃതരും പെണ്‍കുട്ടിയുടെ മൊഴി ശേഖരിച്ചു. പെണ്‍കുട്ടി കുഞ്ഞിനെ പ്രസവിച്ച സ്വകാര്യആശുപത്രിക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചിട്ടും വിവരം പുറത്തറിയിക്കാതിരുന്ന രക്ഷിതാക്കളേയും പൊലീസ് ചോദ്യം ചെയ്തു.
ഇന്നലെ വൈകിട്ട് അങ്കമാലിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ അര്‍ധരാത്രിയോടെ മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തി കൂത്തുപറമ്പ് കോടതിയില്‍ പ്രതിയെ ഹാജരാക്കും. അതേസമയം വൈദികനെതിരെ പരാതിഉയര്‍ന്ന സാഹചര്യത്തില്‍ സഭാ ചുമതലകളില്‍ നിന്ന് പുറത്താക്കുന്നതായി മാനന്തവാടി രൂപത അധികൃതര്‍ അറിയിച്ചു.