വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വികലാംഗന്റെ മുച്ചക്ര സ്കൂട്ടര്‍ തീയിട്ട് നശിപ്പിച്ചെന്ന് പരാതി. എറണാകുളം മട്ടാഞ്ചേരിയിലാണ് സംഭവം. മട്ടാഞ്ചേരി സ്വദേശി അബ്ദുള്‍ റഹ്മാന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.
വെളളിയാഴ്ച പുലര്‍ച്ചെയാണ് അബ്ദുള്‍ റഹ്മാന്റെ വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മൂച്ചക്ര വാഹനം തീകത്തി നശിച്ചത്. തീ ഉയരുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടു. തീ വീട്ടിലേക്ക് പടരുംമുമ്പ് നാട്ടുകാര്‍ ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
മട്ടാഞ്ചേരിയില്‍ െചറുകിട കച്ചവടം നടത്തിയാണ് അബ്ദുള്‍ റഹ്മാന് ഉപജീവനം കഴിക്കുന്നത്. കടയുടെ ഉടമസ്ഥതയെ ചൊല്ലി അബ്ദുള്‍ റഹ്മാനും സുഹൃത്തുക്കളും തമ്മില്‍ ചിലര്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി വാഹനം തീവയ്ക്കപ്പെട്ടതാണോ എന്ന സംശയമാണ് അബ്ദുള്‍ റഹ്മാന് ഉന്നയിക്കുന്നത്. അബ്ദുള്‍ റഹ്മാന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം തുടങ്ങിയ മട്ടാഞ്ചേരി പൊലീസും ഈ സാധ്യത തളളിക്കളയുന്നില്ല. തീപിടിത്തത്തില്‍ അബ്ദുള്‍റഹ്മാന്റെ വീടിനും നേരിയ കേടുപാടുകളുണ്ടായിട്ടുണ്ട്.