മകളുടെ മരണത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് പരാതിയുമായി മാതാപിതാക്കള്‍. ഭര്‍തൃവീട്ടില്‍ മരിച്ച നിലയിലാണ് മകളെ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണയ്ക്ക് ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസുണ്ട്. എന്നാല്‍ സംഭവം കൊലപാതകമാണെന്നാണ് പരാതി. അതിക്രൂരമായ പീഡനമാണ് ദീപികയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നേല്ക്കേണ്ടി വന്നതെന്നും ഇവര്‍ പറയുന്നു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കുടുംബത്തിന്റെ പ്രതീക്ഷ
2015 ജനുവരി 20നാണ് നാണ് ദീപികയെ കായംകുളത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദീപികയുടെ ഭര്‍ത്താവ് ശ്രീകുമാര്‍ വിദേശത്തായിരുന്നു. വീട്ടിലുള്ളത് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍. തൂങ്ങിമരണമെന്ന് വീട്ടുകാര്‍ പറയുന്നു. ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തു. ഭര്‍തൃപിതാവ് കൊച്ചുകുട്ടന് ആചാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ദീപികയെ ആക്രമിക്കുന്നത് പതിവായിരുന്നു.
എന്നാല്‍ സംഭവം ആഥ്മഹത്യയല്ല കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ പരാതി. അതിക്രൂരമായാണ് ഭര്‍ത്താവിന്റെ മാതാപിതാക്കാള്‍ ദീപികയോട് പെരുമാറിയിരുന്നത്. പലപ്പോഴും നിസാര കാര്യങ്ങള്‍ക്കുപോലും ക്രൂരമായി മര്‍ദിക്കും. വിവാഹം കഴിഞ്ഞ കാലം മുതല്‍ ദീപികയെ സ്വന്തം വീട്ടിലേക്കു പോകാന്‍ പോലും അനുവദിക്കില്ല. മകളെ കാണാന്‍ ഭര്‍തൃവീട്ടിലെത്തിയാല്‍ പുറത്തുനിന്ന് കാണാനേ അനുവദിക്കുവെനന്ന് ദീപികയുടെ കുടുംബം ആരോപിക്കുന്നു.
ദീപിക മരിക്കുമ്പോള്‍ കുഞ്ഞിന് ഒരു വയസായിരുന്നു പ്രായം. കുഞ്ഞിനെ തനിച്ചാക്കി. ദീപിക ജീവനൊടുക്കില്ലെന്ന് കുടുംബം പറയുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ദീപികയുടെ കുടുംബത്തിന്റെ ആവശ്യം. നിലവില്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിലാണ് കുടുംബത്തിന്റെ പ്രതീക്ഷ.