E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 08:16 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ആത്മഹത്യയാക്കി കേസ് തീർത്തത് പീഡനമെന്ന സൂചന കിട്ടിയ ശേഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

girl-child
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാരുടെ ദുരൂഹമരണവും പീഡനവും സംബന്ധിച്ച കേസിൽ ചോദ്യമുയരുന്നതു പൊലീസിനു നേരെയാണ്. മൂത്ത കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പീഡന സാധ്യത സംബന്ധിച്ചു സൂചന നൽകിയിട്ടും ആത്മഹത്യയായി കേസ് അവസാനിപ്പിക്കുകയായിരുന്നു. നിയമപ്രകാരം പൊലീസ് സ്വീകരിക്കേണ്ട നടപടികളും മൂത്ത കുട്ടിയുടെ മരണത്തിനു ശേഷം പൊലീസ് സ്വീകരിച്ച നടപടികളും ഇങ്ങനെ:

തൂങ്ങി മരണം നടന്നാൽ ഉടൻ പൊലീസ് സ്ഥലത്തെത്തണം

∙ ജനുവരി 13ന് അട്ടപ്പള്ളത്തെ വീട്ടിൽ നാലരയ്ക്കും അഞ്ചിനുമിടയിലായിരുന്നു മൂത്ത കുട്ടിയുടെ മരണം. ഏഴരയോടെ വിവരം ലഭിച്ചു, പൊലീസ് അൽപസമയത്തിനകം സ്ഥലത്തെത്തി. 2. സ്ഥലത്ത് മറ്റാരെങ്കിലും കടക്കുന്നതു തട‍ഞ്ഞു പരിശോധന.

പരിശോധന നടത്തി 3. പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്യണം.

∙ എഫ്ഐആർ രാത്രി 8.44ന് റജിസ്റ്റർ ചെയ്തു. 4. ബന്ധുക്കൾ, പരിസരവാസികൾ, പഞ്ചായത്തിലുള്ള ഏതാനും പേർ എന്നിവരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ്.

ഇൻക്വസ്റ്റ് നടത്തി. നാല് അയൽവാസികൾ, രണ്ടാനച്ഛൻ എന്നിവരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു 5. തലമുടി മുതൽ കാൽപാദം വരെയുള്ള ഭാഗങ്ങളുടെ സൂക്ഷ്മപരിശോധനയും ചതവുകളും മുറിവുകളും രേഖപ്പെടുത്തണം.

∙ ഇവ രേഖപ്പെടുത്തി. ചില പാടുകൾ ശരീരത്തിൽ. 6. പോസ്റ്റ്മോർട്ടത്തിനു സൗകര്യമൊരുക്കണം.

ജനുവരി 14നു രാവിലെ ഒൻപതു മണിയോടെ (മരണത്തിനു പിറ്റേന്ന്) മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കൈമാറി. 7. പൊലീസ് സർജനിൽ നിന്നു പോസ്റ്റ്മോർട്ടത്തിലെ പ്രധാന വിവരങ്ങൾ ശേഖരിക്കണം.

∙ ഗുഹ്യഭാഗങ്ങളിൽ അണുബാധയുണ്ടെന്നും രോഗങ്ങൾ മൂലമോ പീഡനം മൂലമോ ഇതു സംഭവിക്കാമെന്നും ജില്ലാ ആശുപത്രിയിലെ, ഫൊറൻസിക് മെഡിസിനിൽ പിജിയുള്ള വനിത അസി. സർജന്റെ റിപ്പോർട്ട്. സാംപിളുകൾ രാസപരിശോധനയ്ക്ക് അയയ്ക്കണമെന്നും എസ്ഐയ്ക്കു മൊഴി നൽകി. 8. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശേഖരിച്ചു തുടരന്വേഷണം.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഗുഹ്യഭാഗങ്ങളിലെ വീക്കവും അണുബാധയും പരാമർശിച്ചിട്ടുണ്ട്. രാസപരിശോധന റിപ്പോർട്ട് നെഗറ്റീവായാലും ലൈംഗികപീഡനം നടന്നില്ലെന്നു പറയാനാകില്ലെന്നു ഡോക്ടറുടെ പ്രത്യേക കുറിപ്പും. 9. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിസരവാസികളെയും സംശയമുള്ളവരെയും ചോദ്യം ചെയ്യണം.

∙ തുടർനടപടികൾ ഉണ്ടായില്ല. മനോവിഷമം മൂലമുള്ള ആത്മഹത്യയായി കേസ് അവസാനിപ്പിച്ചു. ഇതിനു ശേഷം, മാർച്ച് നാലിനു വൈകിട്ട് ഇളയ പെൺകുട്ടിയുടെ മരണം. പല വട്ടം പ്രകൃതിവിരുദ്ധ ലൈംഗികപീഡനം നടന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെ ലൈംഗികപീഡന കുറ്റത്തിനുള്ള വകുപ്പുകൾ കേസിൽ ചേർക്കുന്നു. പോക്സോ വകുപ്പും ചുമത്തുന്നു.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :