വൈപ്പിന്‍ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ മുട്ടുപുഴ സ്വകാര്യറിസോര്‍ട്ട് നിര്‍മാതാക്കള്‍ കയ്യേറുന്നതായി പരാതി. പുഴയുടെ പതിനഞ്ച് ഏക്കറിലധികം ഭാഗം വ്യാജരേഖകള്‍ ചമച്ച് കയ്യേറിയിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
പുഴ കൈയ്യേറിയതിന് പുറമെ നീരൊഴുക്ക് തടസ്സപ്പെടുത്തി റോഡും നിര്‍മിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എണ്‍പത്തിരണ്ട് കര്‍ഷകര്‍ക്ക് നെല്‍കൃഷിക്കായി സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമി അനധികൃതമായി സ്വന്തമാക്കിയശേഷമാണ് സമീപത്തെ പുഴയും റിസോര്‍ട്ട് നിര്‍മാതാക്കള്‍ കയ്യേറിയത്.എളങ്കുന്നപ്പുഴ പഞ്ചായത്ത് ഒാഫീസിനും വില്ലേജ് ഒാഫീസിനും തൊട്ടടുത്തായാണ് കയ്യേറ്റം.
കൂടുതല്‍ കയ്യേറ്റത്തിനുള്ള ഒരുക്കങ്ങളും ഇവിടെ തുടങ്ങിക്കഴിഞ്ഞു. പുഴയോട് ചേര്‍ന്നുള്ള പല ഭാഗങ്ങളിലും ഇതിന്റെ ഭാഗമായി കുറ്റികള്നാട്ടി കഴിഞ്ഞുവെന്നും നാട്ടുകാര്‍ പറയുന്നു.
അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലെന്ന് മാത്രമല്ല ഈ വിഷയം കണ്ടതായി ഭാവിക്കുന്നില്ലെന്നും മനസിലായതോടെയാണ് നാട്ടുകാര്‍ ജനകീയ സമിതിരൂപീകരിച്ച് സമരത്തിന് ഇറങ്ങിയത്. ശക്തമായ സമരപരിപാടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന സൂചനയും നാട്ടുകാര്‍ നല്കുന്നു.