മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് ഐ.എം.ഇ.ഐ നമ്പര്‍ മാറ്റി വില്‍ക്കുന്ന സംഘം ഡല്‍ഹിയില്‍ പിടിയില്‍. എന്‍ജിനീയര്‍മാരടക്കം മൂന്നുസംഘങ്ങളായി പ്രവര്‍ത്തിക്കുന്ന സംഘം ഐ.എം.ഇ ഐ നമ്പര്‍ മാറ്റി ഫോണുകള്‍ വീണ്ടും വിപണിയിലെത്തിക്കുകയായിരുന്നു. സംഘത്തിനുപിന്നില്‍ ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടുപിടിക്കാനും മോഷ്ടാക്കളെ പിടികൂടാനും പൊലീസിനെ സാഹായിച്ചിരുന്നത് ഐ.എം.ഇ.ഐ നന്പറുകളായിരുന്നു. തട്ടിയെടുത്ത ഫോണുകളുടെ സിം കാര്‍ഡുകള്‍ മാറ്റിയാലും ഐ.എം.ഇ.ഐ നന്പര് ഉപയോഗിച്ച് കവര്‍ച്ചാസംഘത്തെ പിടികൂടാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇതിനെ മറികടുക്കുന്ന സാങ്കേതികവിദ്യയുമായാണ് രാജ്യാന്തര കവര്‍ച്ചാസംഘം ഡല്‍ഹിയില്‍ പിടിയിലായത്. മൂന്ന് ചെറു സംഘങ്ങളായി പിരിഞ്ഞായിരുന്നു കവര്‍ച്ച. മോഷ്ടിച്ച ബൈക്കുകളില്‍ സഞ്ചരിക്കുന്ന ആദ്യസംഘം സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ച്ച നടത്തി എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ സംഘത്തിന് കൈമാറും.ഡല്‍ഹിയിലെ തിരക്കേറിയ മാര്‍ക്കറ്റുകളില്‍ ഫോണ്‍ നന്നാക്കുന്ന കടകളാണ് ഇവരുടെ താവളം. ഐ.എം.ഇ.ഐ നന്പര് മാറ്റുന്നതോടെ മൊബൈല്‍ തിരിച്ചുകിട്ടുമെന്ന ഉടമസ്ഥന്റെ അവസാനപ്രതീക്ഷയും അസ്തമിക്കും.
ചൈനീസ് നിര്‍മിത ഉപകരണങ്ങളാണ് ഐ.എം.ഇ.ഐ നന്പര് മാറ്റാനായി ഉപയോഗിച്ചിരുന്നത്. നന്പര് മാറ്റിയ ഫോണുകള്‍ വീണ്ടും വിപണിയിലെത്തിക്കുയാണ് മൂന്നാമത്തെ സംഘത്തിന്റെ ജോലി. ഒന്നരക്കോടി രൂപയോളം വിലമതിക്കുന്ന 705 ഫോണുകളാണ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത്. തട്ടിപ്പിന് പിന്നില്‍ ഭീകരസംഘടനങ്ങള്ക്ക് പങ്കുള്ളതായും പൊലീസ് സംശയിക്കുന്നു.