E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 07:23 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

യുവതികള്‍ നാമിനെ കൊന്നത് വിഷം പുരട്ടിയ തൂവാലയും ഫൗണ്ടന്‍ പേനയും ഉപയോഗിച്ച്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kim-jong-nam
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുലാലംപൂര്‍∙ ഉത്തരകൊറിയന്‍ ഏകാധിപത്യ കിം ജോങ് ഉന്നിന്റെ വിമര്‍ശനകനായിരുന്ന അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ രണ്ടു യുവതികള്‍ തിരക്കേറിയ വിമാനത്താവളത്തില്‍ കൊലപ്പെടുത്തിയത് വിഷം പുരട്ടിയ തുവാലയും ഒരു ഫൗണ്ടന്‍ പേനയും ഉപയോഗിച്ചാണെന്നാണ് പ്രാഥമിക നിഗമനം. ഉത്തരകൊറിയന്‍ ചാരസംഘടന കൊലയ്ക്കുപയോഗിക്കുന്നത് ഇത്തരത്തിലുള്ള ആയുധങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. കുലാംലംപുര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാവിലെ നീല നിറത്തിലുള്ള സ്‌കര്‍ട്ടും പിങ്ക് നിറത്തിലുള്ള ടൈസ്റ്റസും ധരിച്ചെത്തിയ യുവതിയെ കണ്ടാല്‍ പരിശീലനം സിദ്ധിച്ച കൊലയാളിയാണെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. ഏതാണ്ട് ഒന്നരലക്ഷത്തോളം പേര്‍ യാത്ര ചെയ്യുന്ന വിമാനത്താവളത്തില്‍ അവളുടെ ഇരയും സഹായിയും ഉണ്ടായിരുന്നു. 

ഉത്തരകൊറിയന്‍ ഏകാധിപത്യ കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമായിരുന്നു കൊലയാളികളുടെ ലക്ഷ്യം. വധഭീഷണി മൂലം കിം ചോല്‍ എന്ന പേരിലുള്ള വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ച് അംഗരക്ഷകര്‍ക്കൊപ്പമാണ് കിം ജോങ് നാം എന്ന നാല്‍പ്പത്തിയഞ്ചുകാരന്‍ ഏഷ്യന്‍ ട്രിപ്പുകളും യൂറോപ്യന്‍ യാത്രകളും നടത്താറുള്ളത്. എന്നാല്‍ ഇത്തവണ മക്കാവുവിലേക്കു യാത്രക്കായി എത്തിയ നാമിന്റെ സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ച മൂലം പാസ്‌പോര്‍ട്ട് കണ്‍ട്രോളിലേക്കുള്ള യാത്ര ഒറ്റയ്ക്കായിപ്പോയി. ഈ തക്കം മുതലെടുത്താണ് യുവതികള്‍ കൊല നടത്തിയത്. 

നാമിന്റെ ഒപ്പമെത്തിയ യുവതികളില്‍ ഒരാള്‍ വിഷം പുരട്ടിയ തൂവാല കൊണ്ടു പിന്നില്‍നിന്നു നാമിന്റെ മുഖം മൂടുകയും മറ്റൊരാള്‍ വിഷദ്രാവകം സ്‌പ്രേ ചെയ്തശേഷം വിഷം നാമിന്റെ ശരീരത്തില്‍ കുത്തിവയ്ക്കുകയും ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉത്തരകൊറിയന്‍ കൊലപാതകങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഫൗണ്ടന്‍ പേന തന്നെയാവാം ഇത്തവണയും ഉപയോഗിച്ചിരിക്കുന്നതെന്നാണ് യുഎസ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. 

കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ ഒരു ഏജന്റാണ് പേന ഉപയോഗിച്ചുള്ള കൊലപാതകത്തെക്കുറിച്ചുള്ള വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയത്. ഉത്തരകൊറിയന്‍ ചാരസംഘടനകള്‍ പാര്‍ക്കര്‍ പേന പോലെ തോന്നുന്ന ഉപകരണത്തില്‍ വിഷം നിറച്ചാണ് തനിക്കു നല്‍കിയതെന്ന് പിടിയിലായ ആള്‍ വെളിപ്പെടുത്തിയിരുന്നു. അതിമാരകമായ വിഷമാണ് പേനയ്ക്കുള്ളില്‍ നിറയ്ക്കുന്നത്. നിബ്ബിന്റെ ഭാഗത്തുള്ള സൂചി ഉപയോഗിച്ചാണ് വിഷം കുത്തിവയ്ക്കുന്നത്. സയനൈഡിനേക്കാള്‍ മാരക വിഷമാണ് ഉപയോഗിക്കുന്നത്. വിഷം ഉള്ളില്‍ ചെല്ലുന്ന ഇരകള്‍ മസിലുകള്‍ കോച്ചി ശ്വാസം കിട്ടാതെ പിടഞ്ഞാവും മരിക്കുക. 

കിം ജോങ് നാമിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. യുവതി ആക്രമിച്ചതിനു തൊട്ടുപിന്നാലെ നാമിന് ശ്വാസതടസം നേരിട്ടു. കണ്ണുകള്‍ എരിയുന്നതു പോലെ തോന്നുന്നതായി നാം പറഞ്ഞു. തുടര്‍ന്ന് കടുത്ത തലവേദന അനുഭവപ്പെട്ടു. കുഴഞ്ഞു വീണ നാം ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സിനുള്ളില്‍ മരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍നിന്നു തിരിച്ചറിഞ്ഞ കൊലയാളി യുവതികളെ അറസ്റ്റ് ചെയ്തു. ഇന്നലെ അറസ്റ്റിലായ ഇരുപത്തിയെട്ടുകാരിയായ ഡോന്‍ തി ഹുംയോങ് എന്ന യുവതി വിയറ്റ്‌നാം പാസ്‌പോര്‍ട്ടിലാണ് സഞ്ചരിച്ചിരുന്നത്. ഇരുപത്തിയഞ്ചുകാരിയായ സിതി അയിഷാഹ് ആണ് ഇന്ന് അറസ്്റ്റിലായത്. ഇവര്‍ക്ക് ഇന്തോനീഷ്യന്‍ പാസ്‌പോര്‍ട്ടാണുള്ളത്.

കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള അനുമതി കൂടാതെ കൊലപാതകം നടക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കൊല്ലപ്പെട്ട നാമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതു തടയാനാണ് ഇപ്പോള്‍ ഉത്തരകൊറിയ ശ്രമിക്കുന്നത്. മൃതദേഹം ഉത്തരകൊറിയയിലേക്കു കൊണ്ടുപോകാനും ശ്രമം നടക്കുന്നുണ്ട്. ഉത്തരകൊറിയന്‍ ഭരണാധികാരിയായിരുന്ന കിം ജോങ് ഇല്ലിന് ഒരു സിനിമാതാരത്തിലുണ്ടായ മകനാണ് കിം ജോങ് നാം. ഇല്ലിന്റെ മറ്റൊരു ബന്ധത്തിലെ മകനാണ് ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്‍. നാമിന്റെ അമ്മ 2002 ദുരൂഹ സാഹചര്യത്തില്‍ റഷ്യയില്‍ കൊല്ലപ്പെടുകയായിരുന്നു. തനിക്കു നാമെന്ന മകനുണ്ടെന്ന വിവരം കിം ജോങ് ഇല്‍ വര്‍ഷങ്ങളോളം രഹസ്യമായി വയ്ക്കുകയായിരുന്നു. മറ്റു വിവാഹങ്ങളില്‍ ഇല്ലിനുണ്ടായ മക്കളുമായി ബന്ധപ്പെടാന്‍ നാമിനെ അനുവദിച്ചിരുന്നില്ല. 

കൊട്ടാരസദൃശ്യമായി വസതിയില്‍ യൂറോപ്പില്‍നിന്നു കൊണ്ടുവരുന്ന കളിപ്പാട്ടങ്ങള്‍ക്കു നടുവിലാണ് നാം വളര്‍ന്നത്. മെഴ്‌സിഡസ് കാറില്‍ കൊറിയന്‍ തലസ്ഥാനത്ത് ചുറ്റിയടിക്കാന്‍ കൊണ്ടുപോയിരുന്നു. പത്താം വയസില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രശസ്തമായ സ്‌കൂളില്‍ പഠിക്കാന്‍ അയച്ചു. ഇതോടെ ഫ്രഞ്ച് ഭാഷയില്‍ നാം പ്രാവീണ്യം നേടി. പതിനേഴാം വയസില്‍ ഉത്തരകൊറിയയില്‍ തിരിച്ചെത്തിയ നാം യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. എന്നാല്‍ തുടര്‍ന്നു പിതാവുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായി. താന്‍ വിദേശത്തായിരുന്നപ്പോള്‍ അര്‍ധസഹോദരനായ കിം ജോങ് ഉന്‍ പിതാവിന്റെ അവസ്ഥ ചൂഷണം ചെയ്യുകയായിരുന്നുവെന്നു നാം ആരോപിച്ചു. യൂറോപ്പിലെ അനുഭവം വച്ച് നാം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇല്ലിനെ ചൊടിപ്പിക്കുകയും ചെയ്തു. ദാരിദ്ര്യം മാറ്റാനായി സ്വതന്ത്ര വിപണി അനുവദിക്കണമെന്ന് നാം ആവശ്യപ്പെട്ടു. 

സ്വിറ്റ്‌സര്‍ലന്‍ഡിലെ ജീവിതത്തിനിടെ സ്ത്രീ വിഷയത്തിലും നാം തല്‍പരനായിരുന്നു. ഉത്തരകൊറിയയുടെ ശത്രുരാജ്യമായി കണക്കാക്കുന്ന ജപ്പാനിലേക്കു വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ച് നിരന്തരം യാത്ര ചെയ്ത നാം നിശാക്ലബ്ബുകളിലും കസിനോകളിലും ജീവിതം അടിച്ചുപൊളിച്ചു. മണിക്കൂറിന് 300 പൗണ്ട് വരെ ചാര്‍ജ് ചെയ്തിരുന്ന ക്ലബ്ബുകളിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു നാം. 2001 വ്യാജപാസ്‌പോര്‍ട്ട് കേസില്‍ ടോക്കിയോയില്‍ പിടിയിലായി. ഉത്തരകൊറിയയിലെത്തിയ നാമിനെ പിതാവ് മൂന്നു ദിവസം തടവിലാക്കി. പിന്നീട് രാജ്യത്തുനിന്ന് അപ്രത്യക്ഷനായ നാം സിംഗപ്പൂര്‍, ഇന്തോനീഷ്യ, മലേഷ്യ, ഫ്രാന്‍സ് എന്നിവിടങ്ങളിലാണു ജീവിച്ചിരുന്നത്. തുടര്‍ന്നു ചൈനീസ് അധീനപ്രദേശമായ മക്കാവുവില്‍ സ്ഥിരതാമസമാക്കിയ നാമിന് രണ്ടു ഭാര്യമാരും ഒരു മകനുമുണ്ട്. 

ഇല്ലിന്റെ മരണത്തെ തുടര്‍ന്ന് 2011-ല്‍ കിം ജോങ് ഉന്‍ ഉത്തരകൊറിയയില്‍ അധികാരത്തിലെത്തിയതിനു ശേഷവും നാം കിമ്മിനെ വിമര്‍ശിക്കാനുള്ള അവസരങ്ങള്‍ പാഴാക്കിയിരുന്നില്ല. ഉത്തരകൊറിയ തകരുമെന്നും കിമ്മിനു പകരം താന്‍ അധികാരത്തിലെത്തുമെന്നും നാം കണക്കുകൂട്ടിയിരുന്നു. ഇതോടെ ഉത്തരകൊറിയന്‍ ചാരസംഘടനയുടെ കണ്ണിലെ കരടായി നാം മാറി. 2011-ല്‍ മക്കാവുവില്‍ വച്ച് നാമിനു നേരെ വധശ്രമമുണ്ടായി.  അക്രമികളും നാമിന്റെ അംഗരക്ഷകരും തമ്മില്‍ കനത്ത വെടിവയ്പു നടന്നു. തന്നെയും കുടുംബത്തെയും വെറുതേവിടണമെന്നു കാട്ടി നാം 2012-ല്‍ ഉന്നിനു കത്തു നല്‍കിയിരുന്നു. തനിക്കു വിരോധം തോന്നുന്നവരെയെല്ലാം കൊന്നുതള്ളുന്ന ഉന്‍ തന്നെയാവും നാമിന്റെ കൊലയ്ക്കു പിന്നിലുമെന്നാണ് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വിവാഹത്തിനു മുമ്പ് 11 കാമുകിമാരെ കൊന്ന ചരിത്രമാണ് ഉന്നിന്റെത്. യോഗത്തിനിടെ ഉറങ്ങിയ പ്രതിരോധ മന്ത്രിയെ വിമാനവേധ തോക്കുപയോഗിച്ചു കൊന്നതും സ്വന്തം അമ്മാവനെ വെടിവച്ചുകൊന്നതും വാര്‍ത്തയായിരുന്നു. തന്നേക്കാള്‍ ഏറെ പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഒരു പര്‍വതമേഖലയില്‍ താമസിക്കുകയാണ് ഉന്‍ എന്നാണു റിപ്പോര്‍ട്ട്. ഭൂമിക്കടിയിലൂടെയുള്ള പാതയിലൂടെ മാത്രമേ ഇവിടേക്ക് എത്താന്‍ കഴിയുകയുള്ളു. കുന്നിന്‍ പ്രദേശങ്ങളില്‍ ഏറെ ആഴത്തില്‍ കുഴിച്ചിരിക്കുന്ന ബങ്കറുകളില്‍ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും സദാസജ്ജമാണ്. സ്വര്‍ണ ടൈലുകള്‍ പാകിയ 50 മീറ്റര്‍ നീളമുള്ള സ്വിമ്മിങ്പൂള്‍ ഉള്‍പ്പെടെ അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് ഉന്നിന്റെ ബംഗ്ലാവ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :