എഴുത്തുകാരന് കമാല്‍ സി ചവറയെ അറസ്റ്റു ചെയ്തു.തിരുവനന്തപുരം എ.സിയെ കയ്യേറ്റം ചെയ്തെന്നാരോപിച്ചാണ് അറസ്റ്റ്. അതേസമയം യൂണിവേഴ്സിറ്റി കോളജിൽ നടന്ന സദാചാര ഗുണ്ടായിസത്തിലെ കേസന്വേഷണം ചര്ച്ചചെയ്യാനെത്തിയപ്പോൾ തനിക്കെതിരെ കള്ളക്കേസ് എടുക്കുകയായിരുന്നുവെന്ന് കമാൽ ആരോപിച്ചു.
ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം കമ്മിഷണർ ഓഫിസിലെത്തിയ കമാൽ സി ചാവറ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നവെന്നും അസിസ്റ്റന്റ് കമ്മിഷണർ കെ.ഇ.ബൈജുവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാണ് കേസിൽ പറയുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുണ്ടായ സദാചാര ഗുണ്ടായിസം സംബന്ധിച്ച പരാതി നൽകിയ സൂര്യഗായതിയും അസ്മിതയും ഒപ്പമുണ്ടായിരുന്നു.
കൂടാതെ വി.എസിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാനും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു.എന്നാൽ പൊലീസിന്റെ ആരോപണങ്ങൾ കമാൽ നിഷേധിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ചവറയെ റിമാൻഡ് ചെയ്തു