തമിഴ്നാട്ടിലെ ഈറോഡില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു. 16കാരനായ തനുവാണ് കൊല്ലപ്പെട്ടത്. പിതാവ് രമേശിനെ പൊലിസ് അറസ്റ്റ് ചെയ്തു.
ഈറോഡ് കുമ്മലംകൊട്ടം സ്വദേശിയായ രമേശാണ് ക്രൂരകൃത്യത്തിന് പിന്നില്‍. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. നാല്‍പ്പത്തിരണ്ടുകാരനായ രമേശ് മെഡിയ്ക്കല്‍ റെപ്പാണ്. കഴിഞ്ഞ രണ്ടു മാസമായി ഇയാള്‍ ജോലിയ്ക്ക് പോയിരുന്നില്ല. വരുമാനം നിലച്ചതോടെ വീട്ടില്‍ പ്രശ്നങ്ങളും തുടങ്ങി.
ഭാര്യ രേവതിയും മകന് തനുവും ജോലിയ്ക്ക് പോകാത്ത പിതാവിനെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഭാര്യ രേവതി പുറത്തു പോയ തക്കം നോക്കി മകനു ഉറക്കു ഗുളിക നല്കിയ ശേഷം തലയ്ക്കടിച്ചു കൊന്നത്. രേവതി തിരിച്ചെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകനെയാണ് കണ്ടത്. തുടര്‍ന്ന് ബഹളം വച്ച് നാട്ടുകാരെ വിളിച്ചു കൂട്ടി. പിന്നാലെ പൊലിസെത്തി രമേശിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.