വിദേശ നിർമിത തോക്കുകൾ സഹിതം കവർച്ചാസംഘത്തിലെ പ്രതി മലപ്പുറം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായി. ചെർപ്പുളശേരി സ്വദേശി മുഹമ്മദ് സുറൂറാണ് അറസ്റ്റിലായത്. അഞ്ച് കൂട്ടുപ്രതികൾ നേരത്തെ പിടിയിലായിരുന്നു.
ക്ഷേത്രങ്ങളിലും പളളികളിലും കടകളിലും കവർച്ച നടത്തുന്ന സംഘത്തിലെ അഞ്ചു പേർ പിടിയിലായതോടെയാണ് പ്രധാനിയെക്കുറിച്ച് വിവരം ലഭിച്ചത്. മുഹമ്മദ് സുറൂറിന്റെ മണ്ണാർക്കാട്ടെ രഹസ്യകേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ആധുനിക വിദേശ നിർമിത തോക്കുകളും തിരകളും കണ്ടെത്തിയത്. കേരളത്തിലെ തോക്കു വിൽക്കുന്ന കടകളിൽ നിന്ന് മോഷ്ടിച്ച അഞ്ച് എയർഗണ്ണുകളും തിരകളും കണ്ടെടുത്തു. സംഘം നടത്തിയ ഒട്ടേറെ കവർച്ചകളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു.
അങ്ങാടിപ്പും, തിരൂർക്കാട് ഭാഗങ്ങളിലെ മൊബൈൽ കടകൾ കുത്തിത്തുറന്ന് മൊബൈൽ ഫോണുകളും മെമ്മറി കാർഡുകളും സംഘം കവർന്നിരുന്നു. മോഷണം നടത്തിക്കിട്ടുന്ന പണം ലഹരി ഉപയോഗത്തിനും ആഢംജീവിതത്തിനുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്.