കോഴിക്കോട് താമരശേരി കട്ടിപ്പാറയിൽ ഗുണ്ടായിസം. ആയുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടു. ആറു പേർക്ക് പരുക്കേറ്റു.
വിവാഹ നിശ്ചയ വിരുന്നിൽ പങ്കെടുക്കാൻ എത്തിയ യുവാവിനെ അക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കൂടരഞ്ഞി സ്വദേശി അഖിലിനാണ് മർദ്ദനമേറ്റത്. മധ്യസ്ഥം പറഞ്ഞ് പ്രശ്നം തീർത്തെങ്കിലും കൂടുതൽ ആളുകൾ സംഘടിച്ചെത്തി. നാട്ടുകാർക്കു മർദ്ദനമേറ്റു. പിന്നീട്, ഇരുകൂട്ടരും സംഘടിച്ചതോടെ സംഘർഷമായി.
വിവരമറിഞ്ഞെത്തിയ പൊലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. ഇവരെ റിമാൻഡ് ചെയ്തു. അക്രമി സംഘത്തിലെ പ്രായപൂർത്തിയാകാത്ത രണ്ടു പേരെ ജുവൈനൽ ഹോമിലേക്ക് വിട്ടയച്ചു.