ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഒരുവയസ്സുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമം. കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റുകൊണ്ട് പൊള്ളലേല്‍പ്പിച്ചിട്ടുണ്ട്. അയല്‍വാസിയായ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ ഇടയ്ക്കിടെ താലോലിക്കാന്‍ എത്താറുള്ള വസീമിനെവീട്ടുകാര് സംശയിച്ചില്ല. നാലുമണിയോടെ കുട്ടിയെ എടുത്തുകൊണ്ട് വസീം പോയപ്പോഴും വീട്ടുകാര്‍ ചിരിയോടെയാണ് നോക്കി നിന്നത്. ആറുമണിയായിട്ടും കുഞ്ഞിനെ തിരികെ കൊണ്ടുവരാതിരുന്നപ്പോഴാണ് അന്വേഷിച്ചത്. അപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കരച്ചില് കേട്ടു. വസ്ത്രമൂരി പരിശോധിച്ചപ്പോള്‍ കുഞ്ഞിന്റെ രഹസ്യഭാഗങ്ങളില്‍ സിഗരറ്റുകൊണ്ട് പൊള്ളലേറ്റതായും കണ്ടു. പിതാവിന്റെ പരാതിയില്‍ വസീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.