നിർമ്മൽ കൃഷ്ണ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്ന് ബെനാമിമാർ അറസ്റ്റിൽ. തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബാങ്ക് ഉടമ കെ നിർമ്മലനുവേണ്ടിയുള്ള അന്വേഷണം ഉൗർജിതമായി പുരോഗമിക്കുകയാണ്. നിർമ്മൽ കൃഷ്ണ ബാങ്കിന്റെ ബെനാമി ഇടപാടുകാരും പാറശാല സ്വദേശികളായ രവീന്ദ്രൻ, അജിത് കുമാർ, ശേഖരൻ നായർ എന്നിവരാണ് പിടിയിലായത്. നാഗർകോവിലിൽ നിന്നാണ് തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം മൂവരെയും പിടികൂടിയത്. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. അതേസമയം ബാങ്ക് ഉടമ കെ നിർമ്മലന്റെ വിവിധ സ്ഥാപനങ്ങളിൽ ഇപ്പോഴും പരിശോധന നടക്കുന്നുണ്ട്.
തമിഴ്നാട് ക്യൂബ്രാഞ്ച്., ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹകരണത്തോടെയാണ് പരിശോധന നടത്തുന്നത്. ഒളിവിൽ കഴിയുന്ന നിർമ്മലനുവേണ്ടിയും തിരച്ചിൽ വ്യാപകമാക്കി.കഴിഞ്ഞമാസം ഏഴിനാണ് പാറശാലയിലെ ബാങ്കിന്റെ ആസ്ഥാനം അപ്രതീക്ഷിതമായി അടച്ച് അധികൃതർ ഒളിവിൽ പോയത്.