ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ചക്കര ജോണിയും രഞ്ജിത്തും ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ല. കൊല നടന്ന ദിവസം അഡ്വ. സി.പി.ഉദയഭാനുവിനെ നിരവധി തവണ വിളിച്ചത് എന്തിനെന്ന ചോദ്യത്തിനും മറുപടിയില്ല. മൊഴികൾ പറഞ്ഞു പഠിപ്പിച്ചതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇരുവരുടേയും ചോദ്യംചെയ്യല്‍ തുടരുകയാണ്. അതേസമയം കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ചക്കര ജോണിയെ രക്ഷപ്പെടാന്‍ സഹായിച്ച ആലപ്പുഴ സ്വദേശി സുധനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
Advertisement