പത്തംതിട്ട േമലെ വെട്ടിപ്രത്ത് പള്ളിയുടെ കുരിശടി തകർത്തു. കുരിശടി തകർത്തതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്്റ്റുചെയ്തു. കുരിശടിയുടെ മുന്നിലേയും പിന്നിലെയും ചില്ലുകൾ തകർന്നിട്ടുണ്ട്. വെട്ടിപ്രം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയാണ് തകർത്തത്. ഈ പള്ളിയുടെ കൽവിളക്കുകൾ രണ്ടാഴ്ച മുൻപ് അക്രമികൾ തകർത്തിരുന്നു. കുരിശടി തകർത്തതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്്റ്റുചെയ്തു.
പത്തനംതിട്ട വഞ്ചിപൊയ്ക സ്വദേശി അജിയാണ് പിടിയിലായത്. കുരിശടിയുടെ മുന്നിലെയും പിന്നിലെയും ചില്ലുകൾ തകർന്നിട്ടുണ്ട്. എറിഞ്ഞുതകർത്തതാണെന്നാണ് നിഗമനം. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തി. പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. പള്ളിയ്ക്കുനേരെ അടിക്കടിയുണ്ടായ ആക്രമണത്തിൽ വിശ്വാസികൾ അതൃപ്തിയിലാണ്.