E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 25 2017 05:03 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ആദ്യരാത്രിയില്‍ ഭർതൃവീട്ടിൽ നവവധു നേരിട്ട ദുരന്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

wedding
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭർത്താവിന് ആയുരാരോഗ്യ സൗഖ്യമുണ്ടാകാനും അകാല മരണത്തിൽ നിന്ന് രക്ഷനേടാനും നവവധുവിനെ തന്ത്രിയും ഭർത്താവിന്റെ സഹോദരനും ചേർന്ന് മാനഭംഗം ചെയ്തു. ലക്നൗവിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. ഉത്തർപ്രദേശിലെ ലിസാരിഗേറ്റ് സ്വദേശിനിയാണ് ആദ്യരാത്രിയിൽ ക്രൂരമായപീഡനത്തിന് ഇരയായത്. ഹപൂരിലെ പിലാഖ സ്വദേശിയുമായി സെപ്തംബർ 15നായിരുന്നു ഇവരുടെ വിവാഹം. ആദ്യരാത്രിക്കു മുമ്പ് ഭർത്താവിന്റെ അമ്മയാണ് ലഹരികലർന്ന പാനീയം യുവതിക്ക് നൽകിയത്. മയക്കുമരുന്ന് കലർന്ന പാനീയം കുടിച്ച യുവതിയുടെ മുറിയിലേക്ക് അനുവാദമില്ലാതെ ഭർതൃസഹോദരനും തന്ത്രിയും കടന്നുവന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു. അർധ ബോധാവസ്ഥയിലായിരുന്നതിനാൽ എതിർക്കാൻപോലും യുവതിക്ക് സാധിച്ചില്ല.

ബോധം വീണപ്പോൾ തനിക്കു നേരിട്ട ക്രൂരമായ പീഡനത്തെക്കുറിച്ച് ഭർത്താവിന്റെ വീട്ടുകാരോട് പരാതിപ്പെട്ടപ്പോൾ കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. യുവതിയുടെ ഭർത്താവിന്റെ ദീർഘായുസിനു വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നും കന്യകയായ ഭാര്യയോടൊപ്പം ആദ്യരാത്രിയിൽ കഴിഞ്ഞാൽ അകാലമൃത്യു ഉണ്ടാകുമെന്നും തന്ത്രി നിർദേശിച്ചതിനാലായിരുന്നു ഇതെന്ന് വീട്ടുകാർ അറിയിച്ചു. ഇതോടൊപ്പം വീടിന്റെ അടിത്തറിയിൽ രഹസ്യനിധിയുണ്ടെന്നും കഷ്ടകാലം ഒഴിഞ്ഞാൽ അതും ലഭ്യമാകുമെന്നും തന്ത്രി പറഞ്ഞതു പ്രകാരമാണ് യുവതിയെ ഭർതൃവീട്ടുകാരുടെ സമ്മതത്തോടെ മാനഭംഗം ചെയ്തത്.

സ്വന്തം വീട്ടിലേക്ക് തിരികെപ്പോയ യുവതി ലിസാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.