തലശേരി നഗരമധ്യത്തിലെ സർക്കാർ സ്കൂളിൽ മോഷണം. തിരുവങ്ങാട് വലിയ മാടാവിൽ ഗവൺമെന്റ് സീനിയർ ബേസിക് സ്കൂളിലാണ് മോഷണം നടന്നത്. കുട്ടികൾ സമാഹരിച്ച ഇരുപതിനായിരം രൂപയോളം നഷ്ട്ടപ്പെട്ടു.
കാരുണ്യനിധിയിലേക്കായി കുട്ടികൾ ബോക്സിൽ നിക്ഷേപിച്ച തുകയും സഞ്ജയ്കയിലേക്ക് അടച്ച പണവുമാണ് മോഷ്ടിക്കപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കനത്ത മഴയുടെ മറവിലാണ് മോഷ്ണം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഓഫീസിന്റെയും ക്ലാസ് മുറികളുടെയും പൂട്ടുകളും തകർത്തിട്ടുണ്ട്. എന്നാൽ രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സൂചന.
തലശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസര പ്രദേശങ്ങളിലെ കടകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച സിസിടിവിയും പൊലീസ് പരിശോധിക്കും.