ഇന്ത്യയിലെ പൗരന്മാരുടെ സുപ്രധാന വിവരങ്ങളടങ്ങിയ ആധാർ യുഎസ് ചാരസംഘടന സിഐഎ ചോർത്തിയതായി റിപ്പോർട്ട്. വിക്കിലീക്സ് ആണ് നിർണായകവും ഞെട്ടിപ്പിക്കുന്നതുമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് വിക്കിലീക്സ് പ്രസിദ്ധീകരിച്ചത്.
രാജ്യത്തെ ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ സുപ്രധാന രേഖയാണ് ആധാർ. പൗരന്മാരുടെ വിരലടയാളം, കണ്ണ് തുടങ്ങിയ രേഖകളാണ് ആധാറിനായി ശേഖരിച്ചിട്ടുള്ളത്. ആധാർ നമ്പർ ഉപയോഗിച്ചു വ്യക്തിയുടെ സാമ്പത്തിക, സാമൂഹ്യ ഇടപെടലുകളടക്കം നിരീക്ഷിക്കാനാകും. ഇത്രയും വിലപ്പെട്ടതും അതീവസുരക്ഷയുള്ളതുമായ വിവരങ്ങളാണു സിഐഎ ചോർത്തിയിരിക്കുന്നത്. അതേസമയം, ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്.