കണ്ണൂര്‍ തലശേരി ന്യൂ മാഹിയില്‍ ഒാട്ടിസം സെന്ററിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശിയായ അധ്യാപകനെയാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടിയത്. ന്യൂമാഹി കിടാരം കുന്നില്‍ ഒാട്ടിസം സെന്ററില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത മാഹി പൊലീസാണ് അധ്യാപകനെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡിയിലെടുത്തത്. അധ്യാപകന് പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം പെണ്‍കുട്ടി വീട്ടില്‍ രക്ഷിതാക്കളോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്. പെണ്‍കുട്ടിക്കൊപ്പം രാവിലെ ഒാട്ടിസം സെന്ററിലെത്തിയ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ അധ്യാപകനെ ചോദ്യം ചെയ്തു. ഇതിനിടെ അധ്യാപകനെ ആക്രമിക്കാനും ശ്രമം നടന്നു. തുടര്‍ന്ന് ന്യൂ മാഹി പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളുമായും അധ്യാപകരുമായും ചര്‍ച്ച നടത്തി.
പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാളെ പെണ്‍കുട്ടിയില്‍ നിന്ന് ചൈല്‍ഡ് ലൈല് പ്രവര്‍ത്തകര്‍ മൊഴിയെടുക്കും.ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേയും ആക്രമണമുണ്ടായി. ഒാട്ടിസം സെന്റര്‍ അധികൃതര്‍ ഒത്തുതീര്‍പ്പിനായി പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ സമീപിച്ചെങ്കിലും അവര്‍ കേസ് പിന്‍വലിക്കാന്‍ തയാറായിട്ടില്ല. ഈ അധ്യാപകനെതിരെ മുമ്പും ഇത്തരത്തില്‍ പരാതിയുണ്ടായിരുന്നതായി ആരോപണമുണ്ട്.