ഒന്നരലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പെരിന്തൽമണ്ണയിൽ പിടിയിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഹാഷിമാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക വാഹന പരിശോധനക്കിടെയാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. പാലക്കാടു നിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ ഹാഷിമിൽ നിന്നാണ് 5000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ഹാൻസ്, കുൾലിപ് തുടങ്ങിയ ഉൽപന്നങ്ങൾ ബാംഗളൂരുവിൽ നിന്നാണ് കൊണ്ടുവന്നത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനാണ് കൊണ്ടുവന്നത്.പ്രതി ഇതിനു മുമ്പും ഇത്തരത്തിൽ പുകയില ഉൽപന്നങ്ങൾ കടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പിടിക്കപ്പെടുന്നത്.
Advertisement