തൃശൂരില്‍ പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് വിനായകന് ജീവനൊടുക്കിയ കേസില്‍ പൊലീസിനെതിരെ ലോകായ്കുത. കേസ് ഡയറി ഹാജരാക്കാത്ത വാടാനപ്പിള്ളി എസ്.ഐയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ റൂറല്‍ എസ്.പിയ്ക്കു നിര്‍ദ്ദേശം നല്കി. വിനായകന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇതു ഹാജരാക്കിയില്ല.
സ്ഥലം എസ്.ഐയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് കൊണ്ടുവരാനാണ് ലോകായുക്തയുടെ നിര്‍ദ്ദേശം. വിനായകന് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മൊഴിനല്‍കിയിട്ടുണ്ട്. വിനായകന്റെ ഒപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത ശരത്തിന്റെ മൊഴിയും രേഖപ്പെടുത്തി. സംഭവത്തില്‍ ദേശീയ പട്ടികജാതി കമ്മിഷനും ഇടപ്പെട്ടു. കമ്മിഷനംഗങ്ങള്‍ വിനായകന്റെ വീട് സന്ദര്‍ശിച്ചു. സംസ്ഥാനത്ത് ദലിതര്‍ക്കെതിരായ അക്രമങ്ങള്‍ രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കമ്മിഷന് വ്യക്തമാക്കി.
കേസിലെ പ്രതി ചേര്‍ക്കപ്പെട്ട രണ്ടു പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇരുവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാേപക്ഷ നല്കി. ഹൈക്കോടതിയുടെ തീരുമാനം അനുസരിച്ചു മാത്രമേ, പൊലീസുകാരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യൂ.