കോഴിക്കോട് തിക്കോടിയിലെ റിസോട്ട് ഉടമയുടെ തിരോധാനത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. രാജനെ കാണാതായിട്ട് ഒരാഴ്ചയായി. പൊലീസ് അന്വേ·ഷണം കാര്യക്ഷമമല്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.
നീട്ടിയുള്ള വിളിയുമായി രാജൻ വീട്ടിലേയ്ക്കെത്തുമെന്ന പ്രതീക്ഷയിൽ ഉഷ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. കഴിഞ്ഞമാസം 16 ന് കോഴിക്കോട് നഗരത്തിലുണ്ടെന്നറിയിച്ച ഭർത്താവ് രാജൻ മടങ്ങിയെത്തിയില്ല. പലപ്പോഴായി വിളിച്ചുനോക്കി. ഫോൺ പരിധിയ്ക്ക് പുറത്തെന്നാണ് മറുപടി. വയനാട് മിസ്റ്റി ഗ്രീൻസ് റിസോട്ട് ഉടമയാണ് രാജൻ.
പയ്യോളി പൊലീസാണ് കേസ് അന്വേ·ഷിക്കുന്നത്. രാജൻ എത്താൻ സാധ്യതയുള്ളതും ബന്ധുവീടുകളിലുമുൾപ്പെടെ മുഴുവൻ സ്ഥലങ്ങളിലും അന്വേ·ഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല.